കച്ച്: ഗുജറാത്തിലെ കച്ച് വഴി പാക് നുഴഞ്ഞു കയറ്റത്തിന് സാധ്യതയുണ്ടെന്ന ഇൻ്റലിജൻസ് ബ്യൂറോ റിപ്പോർട്ടിനെ തുടർന്ന് ഗുജറാത്തിലെ കച്ച് തീരങ്ങളിൽ പൊലീസ് സുരക്ഷ ശക്തമാക്കി. കടൽ മാർഗം നുഴഞ്ഞു കയറിയുള്ള ഭീകരാക്രമണ സാധ്യതയുളളതിനാൽ പടിഞ്ഞാറൻ, കിഴക്കൻ കച്ച് തീരങ്ങളിൽ സുരക്ഷ വർധിപ്പിച്ചിതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വാഗേല പറഞ്ഞു. എല്ലാ തുറമുഖങ്ങളിലും നിരീക്ഷണത്തിനായി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. തുറമുഖത്തിനടുത്തുള്ള എല്ലാ കപ്പലുകളും ബോട്ടുകളും പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാക് നുഴഞ്ഞ് കയറ്റത്തിന് സാധ്യത: ഗുജറാത്തില്‍ സുരക്ഷ ശക്തമാക്കി പൊലീസ് - kandla
കച്ച് വഴി പാക് നുഴഞ്ഞു കയറ്റത്തിന് സാധ്യതയുണ്ടെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഗുജറാത്തിലെ തീരപ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയത്

ഭീകരാക്രമണ ഭീഷണി: ഗുജറാത്തിലെ കച്ച് തീരങ്ങളിൽ സുരക്ഷ ശക്തമാക്കി പൊലീസ്
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സും (സിഐഎസ്എഫ്), കസ്റ്റംസും, മറൈൻ പൊലീസും മേഖലയിൽ കടൽ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. നുഴഞ്ഞു കയറ്റക്കാർ സാമുദായിക കലാപവും ലക്ഷ്യം വക്കുന്നതായി സൂചന ലഭിച്ചു.
Last Updated : Aug 29, 2019, 12:24 PM IST