കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയില്‍ ഓടികൊണ്ടിരുന്ന ഓയില്‍ ടാങ്കറിന് തീപിടിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. മറ്റൊരു ചരക്ക് വാഹനത്തിലിടിച്ചാണ് തീപിടിച്ചത്. സംഭവത്തില്‍ ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ന്യൂ ജൽപായ്ഗുരി ഡിപ്പോയിൽ നിന്ന് ബെലകോബയിലേക്ക് പോകുന്നതിനിടെ ബന്ദുനഗറിനടുത്ത് മറ്റൊരു ചരക്ക് വാഹനത്തിലിടിച്ചാണ് തീപിടിച്ചതെന്ന് ഡ്രൈവര്‍ പറഞ്ഞു.
പശ്ചിമ ബംഗാളില്‍ ഓടികൊണ്ടിരിക്കെ ഓയില്‍ ടാങ്കറിന് തീപിടിച്ചു - പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ല
മറ്റൊരു ചരക്ക് വാഹനത്തിലിടിച്ചാണ് തീപിടിച്ചത്. ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു
പശ്ചിമ ബംഗാളില്‍ ഓടികൊണ്ടിരുന്ന ഓയില്‍ ടാങ്കറിന് തീപിടിച്ചു
എണ്ണായിരം ലിറ്റര്‍ പെട്രോളും, നാലായിരം ലിറ്റര്‍ ഡീസലുമാണ് ടാങ്കറിലുണ്ടായിരുന്നത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ അഗ്നിശമനസേന ഏറെനേരം പരിശ്രമിച്ചാണ് തീയണച്ചത്. സംഭവത്തെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.