ബെംഗളൂരു: ബെംഗളൂരു വാണി വിലാസ് ആശുപത്രിയിൽയിൽ നിന്ന് കാണാതായ നവജാത ശിശുവിനെ കണ്ടെത്തി. സംഭവത്തിൽ കുമാരസ്വാമി ലേയൗട്ട് സ്വദേശിയായ യുവതിയെ പിടികൂടി. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. 80,000 രൂപക്ക് കുട്ടിയെ യുവതി വിൽക്കുകയായിരുന്നു.
വാണി വിലാസ് ആശുപത്രിയിൽയിൽ നിന്ന് കാണാതായ നവജാത ശിശുവിനെ കണ്ടെത്തി - സി.സി.ടി.വി ദൃശ്യങ്ങൾ
നവംബർ 11നാണ് കുട്ടിയെ ബെംഗളൂരു വാണി വിലാസ് ആശുപത്രിയിൽയിൽ നിന്ന് അജ്ഞാത സ്‌ത്രീ തട്ടിക്കൊണ്ട് പോയത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
നവംബർ 11നാണ് കുട്ടിയെ ബെംഗളൂരു വാണി വിലാസ് ആശുപത്രിയിൽയിൽ നിന്ന് അജ്ഞാത സ്‌ത്രീ തട്ടിക്കൊണ്ട് പോയത്. വി.വി.പുരം പൊലീസ് ഒരാഴ്‌ചക്കുള്ളിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. റഷീദ് അർഷിയ ദമ്പതികളുടെ കുട്ടിയെ പൊലീസ് തിരികെ ഏൽപ്പിച്ചു.
നവംബർ ഒൻപതിനാണ് വിജിനാപൂരി സ്വദേശി അർഷിയ (27) പെൺകുഞ്ഞ് ജന്മം നൽകിയത്. പ്രസവാനന്തരം നവജാത ശിശുവിൻ്റെ ആരോഗ്യം മോശമായതിനെതുടർന്ന് കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. താൻ കുഞ്ഞിൻ്റെ മുത്തശിയാണെന്നും കുഞ്ഞിനെ അമ്മയുടെ അടുത്തേക്ക് കൊണ്ടുപോകണമെന്നുമാവശ്യപ്പെട്ടാണ് യുവതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്.