ഹൈദരാബാദ്: തമിഴ്‌നാട്ടിലെ തൂത്തുക്കുടിക്കടുത്തുള്ള സാത്താംകുളം പട്ടണത്തില്‍ പി ജയരാജ് (58), മകന്‍ ജെ ബെനിക്‌സ് (31) എന്നിവര്‍ പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടെന്ന ആരോപണം രാജ്യത്ത് കടുത്ത പ്രതിഷേധങ്ങൾക്കാണ് തിരി കൊളുത്തിയത്. 2019-ലെ ആനുവല്‍ റിപ്പോര്‍ട്ട് ഓണ്‍ ടോര്‍ച്ചര്‍ ഇന്ത്യ പ്രകാരം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 1606 മരണങ്ങളും പൊലീസ് കസ്റ്റഡിയില്‍ 125 മരണങ്ങളും സംഭവിച്ചതായി കണക്കാക്കുന്നു.
പൊലീസിന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള സര്‍വ്വേയിലെ കണ്ടെത്തലുകള്‍
* സെന്‍റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡവലപ്പിങ്ങ് സൊസൈറ്റീസിന്‍റെ (സി എസ് ഡി എസ്) ലോക്‌നീതി സംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് 25 ശതമാനത്തില്‍ താഴെ വരുന്ന ഇന്ത്യന്‍ ജനത മാത്രമേ പൊലീസിനെ ഉയര്‍ന്ന തോതില്‍ വിശ്വസിക്കുന്നുള്ളൂ എന്നാണ്. (അതേ സമയം 54 ശതമാനം ജനങ്ങള്‍ക്ക് പൊലീസിൽ വിശ്വാസമാണ്).
* ഇന്ത്യയിലെ പൊലീസ് സംവിധാനത്തിന്‍റെ തല്‍സ്ഥിതിയെ കുറിച്ചുള്ള 2019-ലെ റിപ്പോര്‍ട്ട് പ്രകാരം (സാമാന്യ കാരണം-സി എസ് ഡി എസ് 2018) ഉയര്‍ത്തി കാട്ടുന്ന ഒരു കാര്യം ഇന്ത്യയിലെ അഞ്ചില്‍ രണ്ട് ആളുകള്‍ പൊലീസിനെ ഭയപ്പെടുന്നു എന്നാണ്.
* ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ് 2018-ല്‍ നടത്തിയ ഒരു പഠന പ്രകാരം പൊലീസിന്‍റെ മാന്യമല്ലാത്ത പെരുമാറ്റം ഇന്ത്യന്‍ ജനങ്ങളിലെ നാലില്‍ മൂന്നു പേരെ പരാതികളുമായി പൊലീസിനു മുന്നില്‍ ചെല്ലുന്നതില്‍ നിന്നും പിറകോട്ടു വലിക്കുന്നു എന്നാണ്.
* 1997 ഒക്‌ടോബര്‍-14 ന് ഇന്ത്യ ഐക്യ രാഷ്ട്രസഭയുടെ മര്‍ദന മുറകള്‍ക്കെതിരെയുള്ള പ്രമേയത്തില്‍ ഒപ്പു വെക്കുകയുണ്ടായി. പക്ഷെ ഇപ്പോഴും പൊലീസ് മര്‍ദനങ്ങള്‍ക്കെതിരെ നിയമ നിര്‍മാണം നടത്താതെ ആ പ്രമേയത്തിന് രാജ്യം അംഗീകാരം നല്‍കിയിട്ടില്ല. മനുഷ്യനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന് എതിരെയുള്ള ഐക്യ രാഷ്ട്ര സഭാ പ്രമേയത്തെ ശരിവെക്കുന്നതില്‍ പരാജയപ്പെടുക മാത്രമല്ല, 2017-ലെ മര്‍ദ്ദന മുറ തടയല്‍ ബില്‍ പാസാക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കുകയുമാണ് ഇന്ത്യ.
സുപ്രീംകോടതിയുടെ ഉത്തരവും അത് വേണ്ട രീതിയില്‍ നടപ്പില്‍ വരുത്തായ്കയും
* 2006-ല്‍ പ്രകാശ് സിങ്ങ് vs ഇന്ത്യ സര്‍ക്കാർ എന്ന കേസില്‍ പൊലീസ് പരിഷ്‌കാരങ്ങള്‍ക്കുള്ള ഏഴ് നിര്‍ദേശങ്ങൾ സുപ്രീംകോടതി പുറത്തിറക്കിയിരുന്നു. ഓരോ സംസ്ഥാനവും, കേന്ദ്ര ഭരണ പ്രദേശവും സംസ്ഥാന, ജില്ലാ തലങ്ങളില്‍ അടിയന്തരമായി തന്നെ പൊലീസ് പരാതി അതോറിറ്റികള്‍ക്ക് (പി സി എ കള്‍) രൂപം നല്‍കണമെന്ന് ഇതില്‍ ആറാമത്തെ നിര്‍ദ്ദേശം ആവശ്യപ്പെടുന്നു.