ബിഹാറിൽ കുഴൽക്കിണറിൽ വീണ് എട്ട് വയസുകാരി മരിച്ചു - Jal nal yojna
ബോർവെൽ നിർമാണം നടന്ന സ്ഥലത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടി കിണറ്റിൽ വീണത്
ബിഹാറിൽ കുഴൽക്കിണറിൽ വീണ് എട്ട് വയസുകാരി മരിച്ചു
പാട്‌ന: ബിഹാറിലെ കഖാരിഗയിൽ കുഴൽ കിണറില്‍ വീണ എട്ട് വയസുകാരി മരിച്ചു. ബുധനാഴ്‌ചയാണ് സംഭവം. കുഴൽ കിണറില്‍ നിന്ന് പുറത്തെടുത്ത കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. രാവിലെ ആറുമണിയോടെ ബോർവെൽ നിർമാണം നടന്ന സ്ഥലത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടി കിണറ്റിൽ വീണത്. പ്രദേശത്തെ എല്ലാ വീടുകളിലും പൈപ്പ് വെള്ളം ഉറപ്പാക്കുന്നതിന് 'ജൽ നാൽ യോജന' എന്ന സംസ്ഥാന സർക്കാർ പദ്ധതിയിൽ നിർമിച്ച കുഴൽക്കിണറിലാണ് കുട്ടി വീണത്.