അരുണാചലിൽ തകർന്ന വ്യോമസേനാവിമാനത്തിലെ 13 പേർ മരിച്ചതായി സ്ഥിരീകരണം - അരുണാചൽ
മൂന്ന് മലയാളികളടക്കം 13 പേരും മരിച്ചതായാണ് റിപ്പോർട്ട്.
ജൂൺ മൂന്നിന് അരുണാചലില്‍ കാണാതായ വ്യോമസേനയുടെ എഎൻ 32 വിമാനത്തിലുണ്ടായിരുന്ന മൂന്ന് മലയാളികളടക്കം 13 പേരും മരിച്ചതായി റിപ്പോർട്ട്. മരിച്ചവരുടെ ബന്ധുക്കളെ വ്യോമസേന വിവരം അറിയിച്ചു. അസമിലെ ജോര്‍ഹാട്ടില്‍ നിന്ന് ജൂണ്‍ മൂന്നിനായിരുന്നു വിമാനം യാത്ര പുറപ്പെട്ടത്. വിമാനം കാണാതായതിന് ശേഷം എട്ട് ദിവസത്തെ തിരച്ചിലിനൊടുവിലാണ് അരുണാചലിലെ വടക്കന്‍ ലിപോയ്ക്കു സമീപം വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. പാലക്കാട് സ്വദേശി വിനോദ്, കൊല്ലം സ്വദേശിയായ അനൂപ് കുമാർ, എന്‍കെ ഷെരില്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മലയാളികള്‍.