എഎംയുവിലെ റിപ്പബ്ലിക് ദിന ആഘോഷം വിദ്യാർഥികൾ തടസപ്പെടുത്തി
അലിഗഡ് സര്‍വകലാശാലയില്‍ നടന്ന റിപ്പബ്ലിക് ദിന പരിപാടിയില്‍ വൈസ് ചാൻസലർ പ്രസംഗിക്കുന്നതിനിടെയാണ് വിദ്യാര്‍ഥികള്‍ പ്രകടനവുമായി രംഗത്ത് എത്തിയത്
ലക്നൗ:അലിഗഡ് മുസ്ലിം സർവകലാശാലയില്‍ വൈസ് ചാൻസലർ താരിഖ് മൻസൂര്‍ പങ്കെടുത്ത റിപ്പബ്ലിക് ദിന ആഘോഷ പരിപാടി ഒരു കൂട്ടം വിദ്യാര്‍ഥികള്‍ തടസ്സപ്പെടുത്തി. സര്‍വകലാശാലയില്‍ നടന്ന റിപ്പബ്ലിക് ദിന പരിപാടിയില്‍ വൈസ് ചാൻസലർ പ്രസംഗിക്കുന്നതിനിടെയാണ് വിദ്യാര്‍ഥികള്‍ പ്രകടനവുമായി രംഗത്ത് വരുകയായിരുന്നു. പൗരത്വ പ്രതിഷേധത്തിനിടെ സര്‍വകലാശാലയില്‍ നടന്ന അനിഷ്‌ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വിദ്യാര്‍ഥികള്‍ വിസിയെ തടഞ്ഞത്. പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്‌തു വിട്ടയച്ചു. സംഭവത്തെക്കുറിച്ച് പൊലീസിൽ നിന്നോ എഎംയുവിൽ നിന്നോ കൂടുതല്‍ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല.