ലഖ്‌നൗ: അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ 45കാരനായ പിഎച്ച്ഡി വിദ്യാർഥിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇറാഖ് പൗരനായ എ എ ഹമീദിനെയാണ് വാടക വീട്ടിൽ മരിച്ച സാഹചര്യത്തിൽ കണ്ടെത്തിയത്. അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ ജിയോളജി പിഎച്ച്ഡി വിദ്യാർഥിയാണ് എ എ ഹമീദ്. രാവിലെ 11 മണിയോടെ ഒരു സ്‌ത്രീ ഹമീദിന്‍റെ വാതിലിൽ മുട്ടുകയും അയാൾ തുറക്കാതായപ്പോൾ ഫ്ലാറ്റ് ജീവനക്കാരെ അറിയിക്കുകയായിരുന്നുവെന്നും അയൽവാസി പറഞ്ഞു.
ഇറാഖ് പൗരനായ പിഎച്ച്ഡി വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ ജിയോളജിയിലെ പിഎച്ച്ഡി വിദ്യാർഥിയായ എ.എ ഹമീദിനെയാണ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇറാഖ് പൗരനായ പിഎച്ച്ഡി വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
തറയിൽ കിടക്കുന്ന ഹമീദിനെയാണ് വാതിൽ തുറന്നപ്പോൾ കണ്ടതെന്നും കുറച്ച് നാളായി അയാൾ അനാരോഗ്യവാനായിരുന്നുവെന്നും അയൽവാസി കൂട്ടിച്ചേർത്തു. ഇറാഖി എംബസിയെ വിവരം അറിയിച്ചെന്നും മൃതദേഹം പോസ്‌റ്റ്മോർട്ടത്തിന് അയച്ചെന്നും അലിഗഡ് സിവിൽ ലൈൻസ് സർക്കിൾ ഓഫീസർ അനിൽ സമാനിയ പറഞ്ഞു