അമൃത്‌സറിൽ സ്‌ഫോടനം; രണ്ട് പേർ മരിച്ചു - അമൃത്‌സറിൽ സ്‌ഫോടനം; രണ്ട് പേർ മരിച്ചു
അമൃത്‌സറിലെ ലവ് കുശ് നഗറിൽ തിങ്കളാഴ്‌ചയുണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു
അമൃത്‌സർ:അമൃത്‌സറിലെ ലവ് കുശ് നഗറിൽ തിങ്കളാഴ്‌ച വൈകുന്നേരം പാഴ്‌വസ്‌തു വിൽപനശാലയിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർ മരിച്ചു. രത്തൻലാൽ, രജീന്ദർനാഥ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഹോം ഗാർഡ് ജവാൻ ഗുർനം സിങ്, മൻജിത് കൗർ, തർസിം ലാൽ, തർസിം ലാലിന്‍റെ മക്കളായ വിജയ്, ലാഡി എന്നിവർ ഉൾപ്പെടുന്നു. പാഴ്‌വസ്‌തുക്കളെല്ലാം പൊലീസ് സ്റ്റേഷനിൽ നിന്നും ലഭിച്ചതാണെന്നും അതിൽ സ്‌ഫോടകവസ്‌തുക്കൾ ഉൾപ്പെട്ടിരിക്കാമെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് പറഞ്ഞു. പൊലീസ് കമ്മീഷണർ സുക്‌ചെയ്‌ൻ സിങ് ഗിൽ, ഡിസിപി ജഗ്‌മോഹൻ സിങ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.