മന്ത്രിസഭാ രൂപീകരണം: അമിത് ഷാ സഖ്യകക്ഷികളുമായി കൂടിക്കാഴ്ച നടത്തും - അമിത് ഷാ
കേരളത്തില്‍ നിന്ന് അല്‍ഫോണ്‍സ് കണ്ണന്താനം, വി മുരളീധരന്‍ എന്നിവര്‍ രണ്ടാം മോദി സര്‍ക്കാരിന്‍റെ ഭാഗമാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സഭാ രൂപീകരണ ചര്‍ച്ചകള്‍ക്കായി അമിത് ഷാ സഖ്യകക്ഷികളുമായി കൂടിക്കാഴ്ച നടത്തും. സഖ്യകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളുടെ എണ്ണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ വിഷയമാകും. വ്യാഴാഴ്ചയാണ് രണ്ടാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ. കഴിഞ്ഞ തവണ 33 മന്ത്രിമാരാണ് പ്രധാനമന്ത്രിക്കൊപ്പം അധികാരമേറ്റത്. കേരളത്തില്‍ നിന്ന് അല്‍ഫോണ്‍സ് കണ്ണന്താനം, വി മുരളീധരന്‍ എന്നിവര്‍ സര്‍ക്കാരിന്‍റെ ഭാഗമായേക്കും എന്ന് റിപ്പോര്‍ട്ടുകള്‍. പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ ആറിന് ആരംഭിച്ചേക്കും.