ന്യൂഡല്‍ഹി: ഭീകരാക്രമണ ഭീഷണി നേരിടുന്ന ജമ്മു കശ്മീരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശനം നടത്തുമെന്ന് റിപ്പോർട്ട്. ആഗസ്റ്റ് ഒൻപതിന് പാർലമെന്‍റ് സമ്മേളനം അവസാനിച്ച ശേഷമാകും സന്ദർശനമെന്ന് ദേശീയ മാധ്യമത്തിന്‍റെ റിപ്പോർട്ട്. ആദ്യം ജമ്മുവിലും പിന്നീട് കശ്മീരിലും സന്ദർശനം നടത്തും. കശ്മീരിലെ നിലവിലെ സാഹചര്യങ്ങൾ സംബന്ധിച്ച് അമിത് ഷായും സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഇന്ന് രാവിലെ ചർച്ച നടത്തി. ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പൂഞ്ച് സെക്ടറില്‍ റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ വിന്യസിച്ചിട്ടുണ്ട്.
അമിത് ഷാ കശ്മീരിലേക്ക് - KASHMIR
ആഗസ്റ്റ് ഒൻപതിന് പാർലമെന്‍റ് സമ്മേളനം അവസാനിച്ച ശേഷമാകും സന്ദർശനമെന്ന് ദേശീയ മാധ്യമത്തിന്‍റെ റിപ്പോർട്ട്.
അമിത് ഷാ
നേരത്തെ ഭീകരാക്രമണ ഭീഷണിയെ തുടർന്ന് അമർനാഥ് തീർഥാടകരോട് യാത്ര റദ്ദാക്കി മടങ്ങാൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു. ഇത് വലിയ പരിഭ്രാന്തിയാണ് കശ്മീരില്‍ സൃഷ്ടിച്ചത്. ഇതേ തുടർന്ന് കശ്മീരില്‍ കടകൾക്കും എടിഎമ്മുകൾക്കും മുന്നില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. എന്നാല്‍ വിഷയത്തില്‍ ആശങ്ക വേണ്ടെന്ന് ഗവർണർ സത്യപാല്‍ മാലിക് വ്യക്തമാക്കിയിരുന്നു.