കേരളം

kerala

ETV Bharat / bharat

അമിതാഭ് ബച്ചന്‍റെ പേരിൽ രാഷ്ട്രീയ പാർട്ടിയുണ്ടാക്കി ആരാധകൻ - ജാവേദ് അൻസാരി

പാർട്ടി രൂപീകരിക്കാൻ ആവശ്യമായ അനുമതി അമിതാഭ് ബച്ചനില്‍ നിന്ന് എടുത്തിട്ടുണ്ടെന്ന് അൻസാരി പറയുന്നു.

Amitabh Bachchan  Javed Ansari  Political party  അമിതാഭ് ബച്ചന്‍റെ കടുത്ത ആരാധകൻ  ജാവേദ് അൻസാരി  ഷ്ട്രീയ പാർട്ടി
അമിതാഭ് ബച്ചന്‍റെ പേരിൽ രാഷ്ട്രീയ പാർട്ടിയുണ്ടാക്കി ആരാധകൻ

By

Published : Jan 29, 2020, 5:18 PM IST

ലഖ്നൗ: താര ആരാധനയ്ക്ക് പരിധികളില്ലാത്ത നാടാണ് ഇന്ത്യ. വ്യത്യസ്തമായ താര ആരാധനയിലൂടെ ജനശ്രദ്ധ നേടിയിരിക്കുകയാണ് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍റെ കടുത്ത ആരാധകനായ ജാവേദ് അൻസാരി. ബച്ചന്‍റെ പേരിൽ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയിരിക്കുകയാണ് ഉത്തർപ്രദേശ് ബറേലി സ്വദേശിയായ അൻസാരി. പേര് 'അമിതാഭ് ബച്ചൻ ജൻനായക് രാഷ്ട്രീയ പാർട്ടി'.

അമിതാഭ് ബച്ചന്‍റെ പേരിൽ രാഷ്ട്രീയ പാർട്ടിയുണ്ടാക്കി ആരാധകൻ

മുംബൈയിലെ വസതിയിൽ വച്ച് അമിതാഭ് ബച്ചനെ അവസാനമായി കണ്ടപ്പോൾ പാർട്ടി രൂപീകരിക്കാനുള്ള അനുമതി വാങ്ങിയെന്നെന്നാണ് നടന്‍റെ ആരാധകനായ ജാവേദ് അൻസാരിയുടെ അവകാശവാദം. പാർട്ടിക്ക് ഒരു അജണ്ടയുണ്ടെന്നും അത് എങ്ങനെ പ്രവർത്തിക്കണമെന്നത് സംബന്ധിച്ച് കൃത്യമായ ലക്ഷ്യമുണ്ടെന്നും അൻസാരി ഇടിവി ഭാരതിനോട് പറഞ്ഞു.

നേരത്തെ അൻസാരിക്ക് അമിതാഭ് ബച്ചന്‍റെ പേരിൽ ഫാൻ ക്ലബ് ഉണ്ടായിരുന്നു. ഈ ക്ലബിനെയാണ് രാഷ്ട്രീയ പാട്ടിയാക്കി മാറ്റിയതെന്നും ഇത് ദേശീയ തലത്തിലുള്ള പാർട്ടിയാകുമെന്നും അൻസാരി കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details