ന്യൂഡല്‍ഹി: കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന പ്രാര്‍ഥനയുമായി അമിത് ഷാ. ആരോഗ്യനില വഷളായ സത്യേന്ദര്‍ ജെയിനിനെ ഡല്‍ഹി സാകേത് മാക്‌സ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പ്ലാസ്‌മ തെറാപ്പി ആരംഭിക്കാനാണ് ഡോക്‌ടര്‍മാരുടെ തീരുമാനം. വെള്ളിയാഴ്ച രാവിലെയോടെ അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളാവുകയായിരുന്നു. ശ്വാസകോശത്തിലെ അണുബാധ കൂടിയതോടെ അദ്ദേഹത്തിന് ഓക്‌സിജന്‍ പിന്തുണ നല്‍കുകയായിരുന്നു.
സത്യേന്ദര്‍ ജെയിന്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് അമിത് ഷാ - അമിത് ഷാ
ആരോഗ്യനില വഷളായ സത്യേന്ദര്‍ ജെയിനിനെ ഡല്‍ഹി സാകേത് മാക്‌സ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
സത്യേന്ദര്‍ ജെയിന്‍ വേഗം സുഖം പ്രാപിക്കട്ടെയന്ന പ്രാര്‍ഥനയുമായി അമിത് ഷാ
ശ്വാസം തടസവും കടുത്ത പനിയേയും തുടര്‍ന്ന് ജൂണ്‍ 15നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ച്ചയായ ഓക്‌സിജന്‍ പിന്തുണ നല്‍കിയിട്ടും ന്യുമോണിയ വര്‍ധിക്കുന്നതായി സിടി സ്‌കാനില്‍ കണ്ടിരുന്നു. നേരത്തെ ആരോഗ്യമന്ത്രിയുടെ നില മെച്ചപ്പെട്ടു വരികയാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ജൂണ്‍ 17നാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്.