ന്യൂഡല്‍ഹി: ബംഗാൾ സർക്കാരിന്‍റെ പ്രവർത്തനങ്ങൾ തടസപ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പശ്ചിമ ബംഗാളില്‍ റാലികൾ നടത്തുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.എല്‍.പൂനിയ.
അമിത് ഷാ ബംഗാൾ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് പി.എല്‍.പൂനിയ - West Bengal government
ഡല്‍ഹി കലാപം നിര്‍ഭാഗ്യകരമാണെന്നും ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങളാണ് കലാപത്തിലേക്ക് നയിച്ചതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.എല്‍.പൂനിയ
പൗരത്വനിയമ ഭേദഗതിയെ പിന്തുണച്ച് അമിത് ഷാ പശ്ചിമ ബംഗാളിൽ റാലി നടത്തുകയാണ്. ബംഗാളിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും നിരവധി ബിജെപി നേതാക്കൾ പൗരത്വനിയമ ഭേദഗതിക്കെതിരാണ്. നിയമ ഭേദഗതി രാജ്യത്തെ ഭിന്നിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ നിയമത്തിൽ തെറ്റൊന്നുമില്ലെന്ന് ബിജെപി വിശ്വസിക്കുന്നുണ്ടെങ്കിൽ എന്തിനാണ് അനുകൂല റാലികൾ നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. അമിത് ഷായുടെ ബംഗാൾ സന്ദര്‍ശനത്തിന് പിന്നാലെയാണ് പി.എല്‍.പൂനിയയുടെ പരാമര്‍ശം. ഡല്‍ഹി കലാപം നിര്‍ഭാഗ്യകരമാണെന്നും ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങളാണ് കലാപത്തിലേക്ക് നയിച്ചതെന്നും പൂനിയ പറഞ്ഞു.