ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി കേന്ദ്രമന്ത്രി അമിത് ഷാ ഇന്ന് ഡൽഹിയിൽ മൂന്ന് പൊതു റാലികൾ നടത്തും. ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കും. ഫെബ്രുവരി 11 ന് ആണ് വോട്ടെണ്ണൽ.
അമിത് ഷാ ഇന്ന് ഡൽഹിയിൽ മൂന്ന് പൊതു റാലികൾ നടത്തും - അമിത് ഷാ ഇന്ന് ഡൽഹിയിൽ മൂന്ന് പൊതു റാലികൾ നടത്തും
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായാണ് റാലി.
ഞായറാഴ്ച ബാബർപൂരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ഷാ പ്രതിപക്ഷത്തിന് നേരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ എന്നിവരെ ഒരേ ഞാണിൽ കെട്ടാൻ കഴിയുമെന്ന് അമിത് ഷാ ആരോപിച്ചിരുന്നു .
തീവ്രവാദികൾക്ക് തിരിച്ചടി നൽകാനാണ് മിന്നലാക്രമണത്തിനും വ്യോമാക്രമണത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവിട്ടത്. നരേന്ദ്ര മോദിജി രാജ്യം മാറ്റിമറിച്ചുവെന്നും ഇപ്പോൾ അദ്ദേഹം ഡൽഹിയിൽ ഉചിതമായ ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.