ന്യൂഡല്‍ഹി: ഡല്‍ഹി എന്‍സിആര്‍ മേഖലയിലെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ അമിത് ഷാ ഇന്ന് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിശകലന യോഗം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. വൈകിട്ട് 4.30 നാണ് ചര്‍ച്ച ആരംഭിക്കുന്നത്. ബുധനാഴ്‌ച ആരോഗ്യമന്ത്രി ഡോ ഹര്‍ഷ്‌വര്‍ധന്‍, ക്യാബിനറ്റ് സെക്രട്ടറി, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായും ആഭ്യന്തര മന്ത്രി ചര്‍ച്ച നടത്തിയിരുന്നു.
എന്‍സിആര്‍ മേഖലയിലെ കൊവിഡ് വ്യാപനം; മുഖ്യമന്ത്രിമാരുമായി അമിത് ഷാ ഇന്ന് ചര്‍ച്ച നടത്തും
ഡല്‍ഹി എന്‍സിആര്‍ മേഖലയിലെ കൊവിഡ് സാഹചര്യം വിലയിരുത്താനാണ് അമിത് ഷാ യോഗം വിളിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യം വിലയിരുത്താനായി ജൂണ്‍ 30 നും അമിത് ഷാ ഉന്നതതല യോഗം വിളിച്ചു കൂട്ടിയിരുന്നു. എയിംസ് ഡയറക്‌ടര്‍ രണ്‍ദീപ് ഗുലേറിയ, ഡിജി ഐസിഎംആര്‍ ഭാര്‍ഗവ, ഡോ. വികെ പോള്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഡല്‍ഹിയില്‍ ദിനം പ്രതി കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതും കണ്ടെയ്‌ന്‍മെന്‍റ് സോണുകളിലെ സാഹചര്യവും ആഭ്യന്തരമന്ത്രി വിലയിരുത്തി. കണ്ടെയ്‌ന്‍മെന്‍റ് സോണുകളിലെ വീടുവീടാന്തരം സാമ്പിളുകള്‍ പരിശോധിക്കുന്നതിനുള്ള സാധ്യതയെപ്പറ്റി ഡോക്‌ടര്‍മാരുടെ സംഘത്തോട് അമിത് ഷാ ചര്‍ച്ച ചെയ്‌തു.
ധനമന്ത്രി നിര്‍മല സീതാരാമന്‍, കാര്‍ഷിക മന്ത്രി നരേന്ദ്ര സിങ് തോമര്‍, ഉപഭോക്‌തൃകാര്യ വകുപ്പ് മന്ത്രി റാം വിലാസ് പാസ്വാന്‍, വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ എന്നിവരുമായും അമിത് ഷാ ചര്‍ച്ച നടത്തിയിരുന്നു. സമാനമായി ജൂണ്‍ 12നും ഡല്‍ഹിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താനായി വിശകലന യോഗം ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്നിരുന്നു. യോഗത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബായ്‌ജാല്‍ എന്നിവരും പങ്കെടുത്തിരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 19148 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ആറ് ലക്ഷം കടന്നിരിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.