ന്യൂഡൽഹി:കേന്ദ്ര മന്ത്രിസഭയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സത്യപ്രതിജ്ഞ ചെയ്തു. അമിത് ഷാ മന്ത്രിസഭയില്‍ ഉണ്ടായേക്കില്ലെന്നായിരുന്നും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് അമിത് ഷാ തുടരും എന്നുമായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. പ്രതിരോധ വകുപ്പോ ധനവകുപ്പോ അമിത് ഷായ്ക്ക് ലഭിച്ചേക്കാം.
അമിത് ഷായും കേന്ദ്ര മന്ത്രിസഭയിലേക്ക്; ചാണക്യൻ ഇനി മന്ത്രി കസേരയിൽ
സത്യപ്രതിജ്ഞ ചെയ്ത അമിത് ഷാ മന്ത്രിസഭയിലെ രണ്ടാമനാകും. പ്രധാനമന്ത്രിക്കായി ചാണക്യ തന്ത്രങ്ങൾ ഇനി കേന്ദ്ര മന്ത്രി സഭയിൽ നിന്ന്
amit-shah take oath in modis cabinate
നരേന്ദ്ര മോദിയുടെ ഏറ്റവും വിശ്വസ്തനായ സഹചാരിയാണ് അമിത് ഷാ. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം തൊട്ടെ അമിത് ഷാ ആയിരുന്നു അദ്ദേഹത്തിന്റെ പിന്‍ ബലം. പിന്നീട് 2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജ്യമെങ്ങും ബിജെപി തരംഗം സൃഷ്ടിക്കുന്നതിലും അമിത് ഷാ നിര്‍ണായക പങ്കുവഹിച്ചിരുന്നു. അതെ സമയം, വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പട്ടികയില്‍ ഇല്ല.
Last Updated : May 30, 2019, 8:34 PM IST