ഗുവാഹത്തി:കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനുവരി 22 ന് അസം വീണ്ടും സന്ദര്‍ശിക്കും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം അസമിലെത്തുന്നത്. വിജയ് സങ്കല്‍പ് ദിവസില്‍ പങ്കെടുക്കാനായി അമിത് ഷാ നല്‍ബരിയിലെത്തുമെന്ന് ആരോഗ്യ മന്ത്രി ഹിമാന്ദ ബിശ്വ ശര്‍മ മാധ്യമങ്ങളെ അറിയിച്ചു. ജനുവരി 22 ന് വൈകുന്നേരം അമിത് ഷാ ഗുവാഹത്തിയിലെത്തും. നോര്‍ത്ത് ഈസ്റ്റേണ്‍ കൗണ്‍സിലിന്‍റെ യോഗത്തില്‍ പങ്കെടുക്കാനായി ജനുവരി 23ന് അദ്ദേഹം ഷില്ലോങ് സന്ദര്‍ശിക്കും. അതേ ദിവസം തന്നെ അദ്ദേഹം ഗുവാഹത്തിയിലേക്ക് തിരിക്കും. ജനുവരി 24ന് കൊക്രാജ്‌ഹറില്‍ നടക്കുന്ന പൊതു യോഗത്തിന് ശേഷമാണ് അദ്ദേഹം നല്‍ബരിയിലെത്തുക. അതേ ദിവസം തന്നെ അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹിമാന്ദ ബിശ്വ ശര്‍മ വ്യക്തമാക്കി.
അമിത് ഷാ ജനുവരി 22 ന് വീണ്ടും അസം സന്ദര്‍ശിക്കും - അമിത് ഷാ
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം അസമിലെത്തുന്നത്.
അമിത് ഷാ ജനുവരി 22 ന് വീണ്ടും അസം സന്ദര്‍ശിക്കും
തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നേരത്തെ സില്‍ചാറില്‍ സന്ദര്‍ശിച്ചിരുന്നു. സില്‍ചാറിലെ പൊതു റാലിയും നദ്ദ പങ്കെടുത്തിരുന്നു. അസമിന്‍റെ വികസനത്തിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് റാലിയില്‍ നദ്ദ ആഹ്വാനം ചെയ്യുകയും ചെയ്‌തിരുന്നു.