കേരളം

kerala

ETV Bharat / bharat

കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ കേന്ദ്ര സർക്കാർ വളരെ നന്നായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് അമിത്‌ ഷാ

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും സ്വദേശത്ത് മടങ്ങിയെത്തുന്ന തൊഴിലാളികൾക്ക് ഉചിതമായ ക്രമീകരണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്ന വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ.

Amit Shah  lockdown  coronavirus outbreak  migrant  migrant worker crisis  അമിത്‌ ഷാ  കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ  കുടിയേറ്റക്കാർ  കേന്ദ്രസർക്കാർ
കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ കേന്ദ്ര സർക്കാർ വളരെ നന്നായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് അമിത്‌ ഷാ

By

Published : Jun 28, 2020, 5:31 PM IST

ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ കേന്ദ്രസർക്കാർ വളരെ നന്നായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ. അതത് സംസ്ഥാനങ്ങളിൽ മടങ്ങിയെത്തുന്ന തൊഴിലാളികൾക്ക് ഉചിതമായ ക്രമീകരണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്ന വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അമിത്‌ ഷാ. എന്നാൽ കേന്ദ്രം സ്വീകരിച്ച മാർഗങ്ങൾ ശരിയായ രീതിയിൽ പ്രയോഗിക്കാൻ സാധിച്ചിട്ടില്ലെന്നും ഷാ കൂട്ടിച്ചേർത്തു. വ്യവസായ ശാലകൾ അടച്ചുപൂട്ടുന്നതിനാൽ തൊഴിലാളികൾക്ക് താമസവും ഭക്ഷണവും ക്രമീകരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും താനും എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരുമായും സംസാരിച്ചു. 2.5 കോടി തൊഴിലാളികൾക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയതായും ഷാ കൂട്ടിച്ചേർത്തു.

ലോക്ക് ഡൗൺ ആരംഭിച്ചതുമുതൽ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി കേന്ദ്രവും സംസ്ഥാന സർക്കാരുകളും തമ്മിൽ വളരെ നല്ല സഹകരണമാണ് ഉണ്ടായത്. ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ‌ഡി‌ആർ‌എഫ്) അക്കൗണ്ടിലൂടെ 11,000 കോടി രൂപ എല്ലാ സംസ്ഥാനങ്ങളിലേക്കും നൽകാൻ പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. ആശുപത്രികളിലും കൊവിഡ് കേന്ദ്രങ്ങളിലും അവർക്ക് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുകയും, ശ്രമിക് ട്രെയിനുകൾ സർവീസ് നടത്തുകയും ചെയ്‌തു. 4,594 ത്തോളം ശ്രമിക് ട്രെയിനുകളിലായി 63 ലക്ഷം തൊഴിലാളികൾ സ്വദേശങ്ങളിൽ തിരിച്ചെത്തുകയും, 42 ലക്ഷം തൊഴിലാളികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുകയും ചെയ്‌തു.

ഉത്തർപ്രദേശ്, ബിഹാർ, ഒഡീഷ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ തൊഴിലാളികൾ തിരിച്ചെത്തിയത്. ഈ സംസ്ഥാനങ്ങളിലെ റെയിൽവെ സ്റ്റേഷനുകളിൽ നിന്ന് തൊഴിലാളികളെ ബസുകളിലാണ് ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ എത്തിച്ചത്. ക്വാറന്‍റൈൻ കഴിഞ്ഞ് പോകുന്ന ഓരോരുത്തർക്കും 1,000 മുതൽ 2,000 വരെ സംസ്ഥാന സർക്കാർ നൽകി. സ്വദേശത്തേക്ക് മടങ്ങുന്നതിനിടെ ഉത്തർപ്രദേശിലും, മഹാരാഷ്‌ട്രയിലും നടന്ന അപകടത്തിൽ കൊല്ലപ്പെട്ട തൊഴിലാളികൾക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. ഇത്തരം അപകടങ്ങൾ കുറക്കുന്നതിനെ കുറിച്ചും കേന്ദ്രം സംസ്ഥാന സർക്കാരുകളോട് ചർച്ച ചെയ്‌തതായും, തൊഴിലാളികളെ റെയിൽവെ സ്റ്റേഷനിൽ എത്തിക്കുന്നതിനായി ട്രാൻസ്‌പോർട്ട് ബസുകൾ അനുവദിക്കണമെന്നും കേന്ദ്രം മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.

പ്രധാൻ മന്ത്രി ഗരിബ് കല്യാൺ യോജന, ഗരിബ് റോജ്‌ഗർ യോജന തുടങ്ങിയ പദ്ധതികൾ മടങ്ങിയെത്തുന്ന തൊഴിലാളികൾക്ക് പര്യാപ്‌തമാണോ, അല്ലെങ്കിൽ തൊഴിലാളികളുടെ ക്ഷേമത്തിനായി ഇപ്പോൾ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന ചോദ്യത്തിന് മറുപടിയായി ഉത്തർപ്രദേശിലും ബിഹാറിലും ജനങ്ങൾക്ക് തൊഴിൽ നൽകാനുള്ള ശ്രമങ്ങൾക്കായി പ്രധാനമന്ത്രി അടുത്തിടെ ഒരു പദ്ധതി ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. സ്ഥിതി സാധാരണമായാൽ തിരിച്ച് ജോലി സ്ഥലത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന എല്ലാ തൊഴിലാളികൾക്കും അതിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ട്രെയിനുകൾ ആരംഭിക്കുകയും നിരവധി ആളുകൾ തൊഴിൽ സ്ഥലങ്ങളിലേക്ക് മടങ്ങുകയും ചെയ്യുന്നുണ്ട്. കൊവിഡ് സാഹചര്യം നിലനിൽക്കുന്നതുവരെ അവർക്ക് തൊഴിൽ നൽകാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുകയാണെന്നും, തൊഴിലാളികളുടെ പ്രശ്‌നങ്ങൾ സർക്കാർ കൃത്യമായി അഭിസംബോധന ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details