രാജ്യം 'കൊറോണ യോദ്ധാക്കൾ'ക്കൊപ്പം നിൽക്കണമെന്ന് ആഹ്വാനം ചെയ്‌ത് അമിത്ഷാ - കൊവിഡ്
ഡോക്‌ടർന്മാർ, പൊലീസ്, ആരോഗ്യ പ്രവർത്തകർ തുടങ്ങി കൊവിഡിനെതിരെ പ്രവർത്തിക്കുന്ന എല്ലാവരും കോറോണ യോദ്ധാക്കളാണെന്ന് അമിത്ഷാ പറഞ്ഞു
രാജ്യം 'കൊറോണ യോദ്ധാക്കൾ'ക്കൊപ്പം നിൽക്കണമെന്ന് ആഹ്വാനം ചെയ്‌ത് അമിത്ഷാ
ന്യൂഡൽഹി: കൊവിഡിനെ പോരാടുന്ന 'കൊറോണ യോദ്ധാക്കൾ'ക്ക് സല്യൂട്ട് നൽകുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഡോക്‌ടർന്മാർ, പൊലീസ്, ആരോഗ്യ പ്രവർത്തകർ തുടങ്ങി കൊവിഡിനെതിരെ പ്രവർത്തിക്കുന്ന എല്ലാവരും കോറോണ യോദ്ധാക്കളാണെന്ന് അദ്ദേഹം പറഞ്ഞു. മോദി സർക്കാരും രാജ്യവും നിങ്ങളോടൊപ്പം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.