ജമ്മു കശ്‌മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. അന്‍സാര്‍ ഗസ്വാതുല്‍ ഹിന്ദ് തലവന്‍ സാക്കിര്‍ മൂസയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയാണെന്നാണ് സൂചന. എന്നാല്‍, കൊല്ലപ്പെട്ട ഭീകരര്‍ ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
കശ്‌മീരില്‍ ഏറ്റുമുട്ടല്‍; സൈന്യം രണ്ട് ഭീകരരെ വധിച്ചു - ഭീകരര്‍
കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയാണെന്ന് സൂചന.
രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
പുല്‍വാമയിലെ ദാദ്‌സര ഗ്രാമത്തില്‍ വ്യാഴാഴ്ച വൈകുന്നേരം സുരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് ഭീകരരുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കശ്‌മീര്‍ ഡിവിഷനിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.