ന്യൂഡൽഹി: ഔറംഗാബാദ് ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ട്രെയിൻ അപകടത്തിൽ വാക്കുകൾക്കപ്പുറത്ത് വേദനയുണ്ടെന്ന് അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു. റെയിൽവെ മന്ത്രി പിയൂഷ് ഗോയലുമായും മറ്റ് ബന്ധപ്പെട്ട അധികാരികളുമായും സംസാരിച്ചെന്നും സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ഔറംഗാബാദ് ട്രെയിൻ അപകടം ; അനുശോചിച്ച് അമിത് ഷാ - ന്യൂഡൽഹി
ട്രെയിൻ അപകടത്തിൽ വാക്കുകൾക്കപ്പുറത്ത് വേദനയുണ്ടെന്ന് അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.

ഔറംഗാബാദ് ട്രെയിൻ അപകടം ; അനുശോചനം രേഖപ്പെടുത്തി അമിത് ഷാ
ട്രാക്കിൽ കിടന്ന് ഉറങ്ങിയിരുന്ന 16 ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ അഞ്ച് പേരെ ഔറംഗാബാദ് സിവിൽ ആശുപത്രിയിലേക്ക് മാറ്റി. മധ്യപ്രദേശിൽ നിന്നുള്ള തൊഴിലാളികൾ വീടുകളിലേക്ക് പോകുന്നതിനിടയിൽ ട്രാക്കിൽ വിശ്രമിക്കുകയും തുടർന്ന് ഉറങ്ങിപോയതുമാണ് അപകടത്തിന് കാരണമെന്ന് റെയിൽവെ അധികൃതർ പറഞ്ഞു.