കേരളം

kerala

ETV Bharat / bharat

സിആർപിഎഫ് ധീരരായ സേനയെന്ന് അമിത് ഷാ - amit sha

1959 ഒക്ടോബർ ഇരുപത്തിയൊന്നിന് സിആർപിഎഫ് നടത്തിയ പോരാട്ടം നമ്മുടെ മനസുകളില്‍ ഇപ്പോഴും പതിഞ്ഞ് കിടക്കുന്നുണ്ട്. 10 ജവാന്മാരാണ് ചൈനീസ് സേനയുടെ ഒരു ബറ്റാലിയനെ ധീരതയോടെ നേരിട്ട് ജീവൻ ബലിയര്‍പ്പിച്ചതെന്ന് അമിത് ഷാ പറഞ്ഞു

അമിത് ഷാ പ്രസ്താവന  ആഭ്യന്തരമന്ത്രി അമിത് ഷാ  സിആർപിഎഫിനെ പ്രശംസിച്ച് അമിത് ഷാ  amit sha  Amit Shah lauds CRPF
സിആർപിഎഫിനെ പുകഴ്ത്തി ആഭ്യന്തരമന്ത്രി അമിത് ഷാ

By

Published : Dec 29, 2019, 5:50 PM IST

ന്യൂഡല്‍ഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ ധീരരായ സേനയാണ് ഇന്ത്യയുടെ സിആർപിഎഫെന്ന് അമിത് ഷാ. സിആർപിഎഫ് ഡയറക്ടറേറ്റ് ജനറല്‍ കെട്ടിടത്തിന്‍റെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. സിആർപിഎഫിന് ഇത് അഭിമാന നിമിഷമാണെന്ന് ഡയറക്ടർ ജനറല്‍ റായ് ബട്ട്ന‌ഗർ പറഞ്ഞു.

സിആർപിഎഫിന്‍റെ ചരിത്രം പരിശോധിച്ചാല്‍ നിരവധി പ്രചോദനാത്മകമായ അധ്യായങ്ങൾ നമുക്ക് കാണാൻ കഴിയുമെന്ന് അമിത് ഷാ പറഞ്ഞു. ഇതുവരെ 2184 ജവാന്മാർ രാജ്യത്തിന് വേണ്ടി തങ്ങളുടെ ജീവൻ ത്യജിച്ചുവെന്നും മുൻകാലങ്ങളിലെ ചില സുപ്രധാന പോരാട്ടങ്ങളെ അനുസ്‌മരിച്ച് അമിത് ഷാ പറഞ്ഞു. 1959 ഒക്ടോബർ ഇരുപത്തിയൊന്നിന് സിആർപിഎഫ് നടത്തിയ പോരാട്ടം നമ്മുടെ മനസുകളില്‍ ഇപ്പോഴും പതിഞ്ഞ് കിടക്കുന്നുണ്ട്. 10 ജവാന്മാർ ചൈനീസ് സേനയുടെ ഒരു ബറ്റാലിയനെ ധീരതയോടെ നേരിടുകയും ജീവൻ ബലിയർപ്പിക്കുകയും ചെയ്തും. അതുകൊണ്ടാണ് ഒക്ടോബർ ഇരുപത്തിയൊന്നിന് രാജ്യത്തെ മുഴുവൻ സേനയെയും നമ്മൾ ഓർക്കുന്നത്. ഗുജറാത്തിലെ റാൻ ഓഫ് കച്ചിലെ സർദാർ പോസ്റ്റില്‍ 1965 ല്‍ നടന്ന യുദ്ധത്തില്‍ പാകിസ്ഥാൻ സേനയെ ധീരമായാണ് നമ്മുടെ സേന നേരിട്ടത്. ആക്രമണത്തെ പരാജയപ്പെടുത്തി പാകിസ്ഥാനെ തുരത്തി പുറത്താക്കുകയും ചെയ്തെന്ന് അമിത് ഷാ പറഞ്ഞു. ആഭ്യന്തര സുരക്ഷാ വെല്ലുവിളികളെ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യുന്നതിനും ആഭ്യന്തര മന്ത്രി സിആർപിഎഫിനെ പ്രശംസിച്ചു. 1980 കളിലും 90 കളിലും രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ കലാപം ഉണ്ടായി. സിആർപിഎഫ് ഈ സാഹചര്യത്തെ നേരിടുകയും പഞ്ചാബിലും വടക്ക് കിഴക്കൻ ഭാഗത്തും സമാധാനം സ്ഥാപിക്കാന്‍ സഹായിച്ചുവെന്നും അമിത് ഷാ പറഞ്ഞു.

ABOUT THE AUTHOR

...view details