ന്യൂഡൽഹി: പൗരത്വ ഭേദഗഗി നിയമ പ്രതിഷേധത്തിന്‍റെ ഭാഗമായി ഡല്‍ഹിയില്‍ ഉടലെടുത്ത സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തരയോഗം വിളിച്ചു ചേർത്തു. തിങ്കളാഴ്‌ച വൈകിട്ട് ചേർന്ന യോഗത്തിൽ മുതിർന്ന ഡൽഹി പൊലീസ് ഉദ്യോഗസ്ഥരും ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഡൽഹി സംഘർഷം; അടിയന്തര യോഗം വിളിച്ച് അമിത് ഷാ
വടക്ക്-കിഴക്കൻ ഡൽഹിയിൽ ഉടലെടുത്ത പ്രതിഷേധത്തിൽ തിങ്കളാഴ്‌ച ഒരു പൊലീസ് ഉദ്യോഗസ്ഥനടക്കം അഞ്ച് പേരാണ് കൊല്ലപ്പെട്ടത്
വടക്ക്-കിഴക്കൻ ഡൽഹിയിൽ ഉടലെടുത്ത പ്രതിഷേധത്തിൽ തിങ്കളാഴ്‌ച ഒരു പൊലീസ് ഉദ്യോഗസ്ഥനടക്കം അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. 105ലധികം ആളുകൾക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. തലസ്ഥാനത്തെ സ്ഥിതിഗതികൾ തീർത്തും ആശങ്കാജനകമാണെന്ന് ഡൽഹി പൊലീസ് പറഞ്ഞു. അക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അക്രമ സാധ്യതയുള്ള സ്ഥലങ്ങളില്‍ വന്‍ പൊലീസ് സന്നാഹത്തെയാണ് നിയോഗിച്ചിരിക്കുന്നത്. സംഘർഷ സാഹചര്യത്തിൽ ജഫ്രാബാദ്, ഗോകുൽപുരി ഉൾപ്പെടെയുളള അഞ്ച് മെട്രോ സ്റ്റേഷനുകൾ അടഞ്ഞു കിടക്കുകയാണ്.