ന്യൂഡല്‍ഹി: കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ രാജമലയില്‍ ജീവന്‍ നഷ്‌ടപ്പെട്ടവരുടെ കുടുംബത്തിന് അനുശോചനം അറിയിച്ച് അമിത് ഷാ. ദേശീയ ദുരന്തനിവാരണ സേനയുടെ ഡയറക്‌ടര്‍ ജനറലുമായി സംസാരിച്ചെന്നും രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമായ എല്ലാ സഹായവും നല്‍കുന്നതിനായി സംഘം സ്ഥലത്തെത്തിയെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
രാജമല അപകടത്തില്‍ അനുശോചനമറിയിച്ച് അമിത് ഷാ - രാജമല ഇടുക്കി
പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

രാജമല അപകടത്തില്‍ അനുശോചനമറിയിച്ച് അമിത് ഷാ
ഇന്ന് പുലര്‍ച്ചെയോടെയാണ് മൂന്നാറിലെ രാജമലയ്ക്ക് സമീപം മണ്ണിടിഞ്ഞ് 15 പേര്‍ മരിച്ചത്. 78 പേരാണ് അപകടത്തില്‍പ്പെട്ടത്. 12 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളുടെ മുകളിലേക്ക് കനത്ത മഴയില്‍ മണ്ണിടിയുകയായിരുന്നു.