ന്യൂഡല്‍ഹി:ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ വലിയ ശൂന്യത സൃഷ്‌ടിച്ചാണ് മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി വിടവാങ്ങിയതെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ. മാതൃരാജ്യത്തിന് വേണ്ടി അദ്ദേഹം നല്‍കിയ സേവനങ്ങള്‍ പ്രണബ് മുഖര്‍ജിയെ രാജ്യം എന്നും ഓര്‍മിക്കുന്നതിന് കാരണമാകുമെന്നും അമിത് ഷാ ട്വീറ്റ് ചെയ്‌തു. ഇന്ത്യൻ രാഷ്‌ട്രീയത്തിലെ മുതിര്‍ന്ന നേതാവായ അദ്ദേഹം രാജ്യത്തിന് വേണ്ടി ആത്മാര്‍ഥമായി സേവനം അനുഷ്‌ഠിച്ചയാളാണെന്നും രാജ്യത്തിന് അഭിമാനിക്കാവുന്ന നേതാവാണ് പ്രണബ് മുഖര്‍ജിയെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യൻ രാഷ്‌ട്രീയത്തില്‍ വലിയ ശൂന്യത; പ്രണബ് മുഖര്‍ജിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് അമിത് ഷാ - Pranab Mukherjee's death
രാജ്യത്തിന് നല്‍കിയ സേവനങ്ങള്‍ പ്രണബ് മുഖര്‍ജിയെ രാജ്യം എന്നും ഓര്‍മിക്കുന്നതിന് കാരണമാകുമെന്നും അമിത് ഷാ ട്വീറ്റ് ചെയ്‌തു.
ഇന്ത്യൻ രാഷ്‌ട്രീയത്തില്‍ വലിയ ശൂന്യത; പ്രണബ് മുഖര്‍ജിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് അമിത് ഷാ
രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ബഹുമാനിച്ചിരുന്ന വ്യക്തിയായിരുന്നു പ്രണബ് മുഖര്‍ജിയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്‌തു. ഇന്ത്യയുടെ ആഭ്യന്തര, ചരിത്ര, നയതന്ത്ര, പ്രതിരോധ വിഷയങ്ങളില്‍ അഗാതമായി അറിവുണ്ടായിരുന്ന പ്രണബ് മുഖര്‍ജിയുടെ മരണം രാജ്യത്തിന് തീരാനഷ്‌ടമാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.