കേരളം

kerala

ETV Bharat / bharat

നാഷണല്‍ പൊലീസ് അക്കാദമി പാസിങ് ഔട്ട് പരേഡില്‍ അമിത് ഷാ - passing out parade in Hyderabad

ഹൈദരാബാദിലെ നാഷണൽ പൊലീസ് അക്കാദമിയിൽ ശനിയാഴ്‌ചയാണ് ഐപിഎസ് ഉദ്യോഗസ്ഥരുടെ പാസിങ് ഔട്ട് പരേഡ് നടന്നത്

പാസിങ് ഔട്ട് പരേഡിൽ കേന്ദ്ര ആഭ്യന്തര മന്ത്രി പങ്കെടുത്തു

By

Published : Aug 24, 2019, 5:00 PM IST

ഹൈദരാബാദ്:ഹൈദരാബാദിലെ നാഷണൽ പൊലീസ് അക്കാദമിയിൽ ശനിയാഴ്‌ച നടന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ പാസിങ് ഔട്ട് പരേഡിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്തു. 2017 ഡിസംബർ 18 നാണ് പരിശീലനം ആരംഭിച്ചത്.

12 വനിതകൾ ഉൾപ്പെടെ 92 ഉദ്യോഗസ്ഥരാണ് ബാച്ചിൽ ഉണ്ടായിരുന്നത്. ആറ് റോയൽ ഭൂട്ടാൻ പൊലീസുകാരും അഞ്ച് നേപ്പാൾ പൊലീസുകാരും ഉൾപ്പെടെ 11 വിദേശ ഉദ്യോഗസ്ഥരും ബാച്ചിൽ ഉണ്ടായിരുന്നു. ക്ലാസ്സുകളിലും പുറത്തുമായി കഠിനമായ പരിശീലനമാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചതെന്ന് എൻപിഎ ഡയറക്‌ടർ അഭയ് പറഞ്ഞു. 10 കിലോ ഭാരം മുതുകിലും അഞ്ച് കിലോ ഭാരമുള്ള തോക്ക് കൈയിൽ പിടിച്ചുകൊണ്ടുള്ള 40 കിലോമീറ്റർ മാർച്ച് എല്ലാ ഉദ്യോഗസ്ഥരും പൂർത്തിയാക്കി.

ABOUT THE AUTHOR

...view details