കേരളം

kerala

ETV Bharat / bharat

ബിഹാറില്‍ അടുത്ത മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെയെന്ന് അമിത് ഷാ - അമിത് ഷാ

ജെ.ഡി.യുവുമായി ഉണ്ടാക്കിയ സഖ്യത്തിന്‍റെ പിന്‍ബലത്തില്‍ സംസ്ഥാനത്ത് ബി.ജെ.പി കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്‍.ജെ.പിക്ക് ആവശ്യമായ സീറ്റുകള്‍ തങ്ങള്‍ നല്‍കിയിരുന്നു. എന്നിട്ടും അവര്‍ മുന്നണി വിടുകയായിരുന്നെന്നും ഷാ വ്യക്തമാക്കി

Nitish to be next CM of Bihar  Amit Shah asserts Nitish to be next CM of Bihar  Amit Shah asserts Nitish  ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍  ബിഹാര്‍ മുഖ്യമന്ത്രി  അമിത് ഷാ  ബിഹാര്‍ തെരഞ്ഞെടുപ്പ് വാര്‍ത്ത
ബിഹാറില്‍ അടുത്ത മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആകുമെന്ന് അമിത് ഷാ

By

Published : Oct 18, 2020, 9:25 AM IST

ന്യൂഡല്‍ഹി:ബിഹാറിന്‍റെ അടുത്ത മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആയിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എന്‍.ഡി.എ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുമെന്നും അമിത് ഷാ പറഞ്ഞു. എന്തുതന്നെ സംഭവിച്ചാലും ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുമെന്നാണ് അമിത് ഷായുടെ പ്രതികരണം. ജെ.ഡി.യുവുമായി ഉണ്ടാക്കിയ സഖ്യത്തിന്‍റെ പിന്‍ബലത്തില്‍ സംസ്ഥാനത്ത് ബി.ജെ.പി കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിഹാറില്‍ ഇരട്ട എഞ്ചിനുകളുള്ള സര്‍ക്കാരാണ് ബി.ജെ.പി സ്ഥാപിക്കുകയെന്നും ഷാ അഭിപ്രായപ്പെട്ടു. ആദ്യ എഞ്ചിന്‍ നിതീഷ് കുമാറും അടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍.ജെ.പിക്ക് ആവശ്യമായ സീറ്റുകള്‍ തങ്ങള്‍ നല്‍കിയിരുന്നു. എന്നിട്ടും അവര്‍ മുന്നണി വിടുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details