ശ്രീനഗർ:കനത്ത സുരക്ഷയിൽ ജമ്മു കശ്‌മീരിൽ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ നടന്നു. ശ്രീനഗറിലെ ഷേർ-ഇ-കശ്‌മീർ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് റിപ്പബ്ലിക് ദിന ചടങ്ങുകൾ നടന്നത്. ലഫ്റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിൻഹയും അദ്ദേഹത്തിൻ്റെ ഉപദേഷ്‌ടാവ് ബസീർ ഖാനും പരേഡിന് നേതൃത്വം നൽകി.
കനത്ത സുരക്ഷയിൽ ജമ്മു കശ്‌മീരിൽ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ - കനത്ത സുരക്ഷയിൽ ജമ്മു കശ്‌മീരിൽ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ
ശ്രീനഗറിലെ ഷേർ-ഇ-കശ്‌മീർ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് റിപ്പബ്ലിക് ദിന ചടങ്ങുകൾ നടന്നത്. ലഫ്റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിൻഹയും അദ്ദേഹത്തിൻ്റെ ഉപദേഷ്‌ടാവ് ബസീർ ഖാനും പരേഡിന് നേതൃത്വം നൽകി
കനത്ത സുരക്ഷയിൽ ജമ്മു കശ്‌മീരിൽ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ
ജമ്മു കശ്‌മീരിലെ എല്ലാ ജില്ലകളുടെയും വികസനത്തിലും പുരോഗതിയിലും ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും യുവാക്കൾക്ക് ക്ഷേമവും തൊഴിലവസരങ്ങളും സൃഷ്‌ടിക്കുമെന്നും ബസീർ ഖാൻ പറഞ്ഞു. കർശന സുരക്ഷയിലാണ് ചടങ്ങുകൾ നടന്നത്. വേദിയിലേക്ക് പോകുന്ന എല്ലാ റോഡുകളും ബാരിക്കേഡുകൾ വച്ച് അടച്ചിരുന്നു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇൻ്റർനെറ്റ് സേവനങ്ങളും റദ്ദാക്കി.