കേരളം

kerala

ETV Bharat / bharat

അസമിലെ ദുബ്രി ജില്ലയിൽ നിന്ന് 26 ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്തു

ചാപ്പർ പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് ഇവർ പൊലീസ് പിടിയിലായത്. ടൂറിസ്റ്റ് വിസയിൽ മൂന്ന് മാസം മുമ്പാണ് ഇവർ ഇന്ത്യയിലെത്തിയത്. എന്നാൽ വിസാകലാവധി അവസാനിച്ച വിവരം മറച്ച് വച്ച് ഇവർ ജോർഹട്ട്, ശിവസാഗർ ജില്ലകളിൽ മത്സ്യത്തൊഴിലാളികളായി ജോലി ചെയുകയായിരുന്നു

Assam Bangladeshi nationals Assam's Dhubri district Sivsagar district Kurigram district COVID-19 lockdown Coronavirus scare Coronavirus outbreak ആസാം ദുബ്രി ജില്ല ബംഗ്ലാദേശ് ചാപ്പർ പ്രദേശ്
ആസാമിലെ ദുബ്രി ജില്ലയിൽ നിന്ന് 26 ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്തു

By

Published : May 4, 2020, 3:07 AM IST

ഗുവാഹത്തി:അസമിലെ ദുബ്രി ജില്ലയിൽ നിന്ന് 26 ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്തു. ചാപ്പർ പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് ഇവർ പൊലീസ് പിടിയിലായത്. ടൂറിസ്റ്റ് വിസയിൽ മൂന്ന് മാസം മുമ്പാണ് ഇവർ ഇന്ത്യയിലെത്തിയത്. എന്നാൽ വിസാകലാവധി അവസാനിച്ച വിവരം മറച്ച് വച്ച് ഇവർ ജോർഹട്ട്, ശിവസാഗർ ജില്ലകളിൽ മത്സ്യത്തൊഴിലാളികളായി ജോലി ചെയുകയായിരുന്നു. ബംഗ്ലാദേശിലെ കുരിഗ്രാം ജില്ലയിൽ നിന്നുള്ളവരാണിവർ. കഴിഞ്ഞ രണ്ട് വർഷമായി ഇവർ ടൂറിസ്റ്റ് വിസയിൽ അസം സന്ദർശിച്ച് കൊണ്ടിരിക്കുന്നതായി ബംഗ്ലാദേശ് ഉദ്യോഗസ്ഥർ സമ്മതിച്ചു. രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ നടപ്പാക്കിയിട്ടും ചില ആളുകൾ വ്യാജ രേഖകൾ ഉപയോഗിച്ച് വാഹനങ്ങൾ വാടകക്കെടുത്ത് ദുബ്രിയിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് പോയതായും പൊലീസ് പറഞ്ഞു. 26 ബംഗ്ലാദേശ് പൗരന്മാരെയും ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചു. ബംഗ്ലാദേശ് എംബസിയെ വിവരം അറിയിച്ചതായി പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details