മുംബൈ: അക്ഷയ തൃതീയയില്‍ സ്വര്‍ണ്ണം വാങ്ങാന്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കി മുംബൈയിലെ ജ്വല്ലറികള്‍. അക്ഷയ തൃതീയ നാളില്‍ സ്വര്‍ണ്ണം വാങ്ങിയാല്‍ ഐശ്വര്യമുണ്ടാകുമെന്നാണ് വിശ്വാസം. എന്നാല്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഓണ്‍ലൈന്‍ വഴി വാങ്ങാനുള്ള സംവിധാനമാണ് ഒരുക്കുന്നത് .
അക്ഷയ തൃതീയ: സ്വര്‍ണ്ണം വാങ്ങാന്‍ ഓണ്‍ലൈന്‍ സംവിധാനമൊരുക്കി ജ്വല്ലറികള്‍ - jewellers
അക്ഷയ തൃതീയ നാളില്‍ സ്വര്‍ണ്ണം വാങ്ങിയാല്‍ ഐശ്വര്യമുണ്ടാകുമെന്നാണ് വിശ്വാസം. അതേസമയം ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ ജ്വല്ലറികള്‍ തുറന്നിട്ടില്ല.
ശനിയാഴ്ചത്തെ വില നിലവാരത്തിന് അനുസരിച്ച് ആവശ്യക്കാര്‍ക്ക് സ്വര്‍ണ്ണം വാങ്ങാം. എന്നാല്‍ ലോക്ക് ഡൗണ്‍ അവസാനിച്ച ശേഷമാകും സ്വര്‍ണ്ണം ഉടമക്ക് കൈമാറുകയെന്നും മുംബൈദേവി ജ്വല്ലേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് കുമാര്‍ ജെയിന്‍ പറഞ്ഞു. രാജ്യത്തെ തന്നെ പ്രധാന സ്വര്‍ണ്ണ മാര്‍ക്കറ്റുകളില്‍ ഒന്നായ സാവേരി ബസാറില്‍ ഓണ്‍ലൈന്‍ വ്യാപാരത്തിനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഓണ്‍ലൈന്‍ വഴി സ്വര്‍ണ്ണം വാങ്ങുന്നവരുടെ കാര്യത്തില്‍ വലിയ വര്‍ധനയുണ്ടായതായി ഡിജിറ്റല്‍ സ്വര്‍ണ വ്യാപാര പ്ലാറ്റ്‌ഫോമായ അഗ്മണ്ടിന്‍റെ തലവന്‍ സച്ചിന്‍ കോത്താരി പറഞ്ഞു. വരുന്ന രണ്ട് ദിവസം മികച്ച കച്ചവടമാണ് പ്രതീക്ഷിക്കുന്നത്. ലോക്ക് ഡൗണ്‍ മറ്റെല്ലാ വ്യാപാരത്തെയും എന്ന പോലെ സ്വര്‍ണ്ണ വ്യാപാരത്തേയും തകര്‍ത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.