ജെറ്റ് എയര്‍വേസ്, ബോയിങ് വിമാനങ്ങളിലെ പ്രതിസന്ധികളെ തുടര്‍ന്ന് രാജ്യത്ത് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നു. നിരക്ക് വര്‍ധന ചര്‍ച്ച ചെയ്യാനുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നാളെ എയര്‍ലൈന്‍ കമ്പനികളുടെ നിര്‍ണായക യോഗം വിളിച്ചു ചേര്‍ത്തു.
വിമാനങ്ങൾ കുറഞ്ഞു, ടിക്കറ്റ് നിരക്ക് ഉയരുന്നു: ഡിജിസിഎയുടെ നിര്‍ണായകയോഗം നാളെ - ടിക്കറ്റ് നിരക്ക്
കടബാധ്യതകളെത്തുടർന്ന് തുടര്‍ന്ന് ജെറ്റ് എയര്‍വേസിന്‍റെ വിമാനങ്ങളില്‍ ചിലത് റദ്ദാക്കിയതും സ്പൈസ് ജെറ്റിന്‍റെ 12 ബോയിങ് 737 വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയതുമാണ് നിരക്ക് കൂടാൻ കാരണം.
എത്യോപ്യന്‍ എയര്‍ലൈനിന്‍റെ ബോയിങ് 737 മാക്സ് വിമാനം തകര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ വ്യോമമേഖലയില്‍ നിന്ന് ബോയിങ് 737 മാക്സ് വിഭാഗത്തിലുളള വിമാനങ്ങള്‍ പിന്‍വലിക്കാന്‍ ഡിജിസിഎ ഉത്തരവിട്ടിരുന്നു. ഇതാണ് സ്പൈസ് ജെറ്റിന്‍റെ സര്‍വീസുകള്‍ കുറയാന്‍ കാരണം. അതെ സമയം, കടബാധ്യതയെ തുടര്‍ന്ന് നാല് ജെറ്റ് എയര്‍വേസ് വിമാനങ്ങള്‍ കൂടി കഴിഞ്ഞ ദിവസം സര്‍വീസ് നിര്‍ത്തിയതോടെ വ്യോമയാനമേഖലയിലെ പ്രതിസന്ധി വര്‍ധിച്ചു. ഓപ്പറേഷന്‍സ് സംബന്ധിയായ പ്രശ്നങ്ങള്‍ മൂലം മാര്‍ച്ച് 18 മുതല്‍ അബുദാബിയില്‍ നിന്നുളള ജെറ്റ് എയര്‍വേസ് വിമാനങ്ങളുടെ സര്‍വീസും നിര്‍ത്തിവയ്ക്കുന്നതായി കഴിഞ്ഞ ദിവസം ഇത്തിഹാദ് എയര്‍വേസ് അറിയിച്ചിരുന്നു. ഇതും മേഖലയിലെ ആശങ്ക വര്‍ധിപ്പിക്കുകയാണ്.
പ്രതിസന്ധികൾ വർധിച്ച സാഹചര്യത്തിൽ പല വിമാന കമ്പനികളും ടിക്കറ്റ് നിരക്ക് ഉയര്‍ത്തി. പെട്ടെന്നുണ്ടായ നിരക്ക് വര്‍ധനയില്‍ വ്യാപക പരാതിയുയര്‍ന്നതോടെയാണ് ഡിജിസിഎ നിരക്ക് നിയന്ത്രണത്തിനും പ്രതിസന്ധി പരിഹാരത്തിനുമുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയത്.