ശക്തമായ മഴ; താനെയില്‍ കെട്ടിടം തകര്‍ന്നു വീണു - താനെ
കെട്ടിടം അപകടകരമായ നിലയിലാണെന്ന് ഒരു മാസം മുമ്പ് ദുരന്ത നിവാരണ സെല്‍ അറിയിപ്പ് നല്‍കിയിരുന്നു.
മുംബൈ:തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് മഹാരാഷ്‌ട്രയിലെ താനെയില്‍ കെട്ടിടം തകര്‍ന്ന് വീണു. ശനിയാഴ്‌ച രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. തെല്ലി ഗല്ലി പ്രദേശത്തെ ഒഴിഞ്ഞ കെട്ടിടമാണ് തകർന്നുവീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. കെട്ടിടം അപകടകരമായ നിലയിലാണെന്ന് ഒരു മാസം മുമ്പ് ദുരന്ത നിവാരണ സെല്‍ അറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ താനെ ജില്ലയിൽ ശരാശരി 161.01 മില്ലിമീറ്റർ മഴ ലഭിച്ചു. താനെ നഗരത്തില്‍ 377 മില്ലിമീറ്റര്‍ മഴയും രേഖപ്പെടുത്തി.