ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്‍റും പാർലമെന്‍റ് അംഗവുമായ മനോജ് തിവാരി. സംഘർഷാവസ്ഥയിലുള്ള പ്രശ്നത്തെ കൂടുതൽ സങ്കീർണ്ണമാക്കാനാണ് കെജ്‌രിവാൾ ശ്രമിക്കുന്നതെന്ന് തിവാരി പറഞ്ഞു. പൊലീസിന് സ്ഥിതിഗതികൾ ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും ആത്മവിശ്വാസം വളർത്തുന്നതിൽ പരാജയപ്പെട്ടുവെന്നും നേരത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ട്വീറ്റിൽ പറഞ്ഞിരുന്നു.
കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് ബിജെപി പ്രസിഡന്‍റ് മനോജ് തിവാരി
സംഘർഷാവസ്ഥയിലുള്ള പ്രശ്നത്തെ കൂടുതൽ സങ്കീർണ്ണമാക്കാനാണ് കെജ്‌രിവാൾ ശ്രമിക്കുന്നതെന്ന് തിവാരി പറഞ്ഞു
സൈന്യത്തെ വിളിക്കണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാക്ക് ഇതെക്കുറിച്ച് കത്തയച്ചിട്ടുണ്ടെന്നും കെജ്‌രിവാൾ പറഞ്ഞിരുന്നു. കെജ്‌രിവാൾ സിഎഎ നന്നായി മനസ്സിലാക്കിയിരിക്കണമെന്നും അദ്ദേഹം അത് ഡൽഹി നിവാസികളോട് വിശദീകരിക്കേണ്ടതുണ്ടെന്നും അങ്ങനെ ചെയ്താൽ മാത്രമെ തെറ്റായ വിവരങ്ങളിലേക്ക് പേകാതെ അവരെ സമാധാനിപ്പിക്കാൻ കഴിയുകയുള്ളൂവെന്നും തിവാരി പറഞ്ഞു. പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട ഡൽഹി പൊലീസ് ഹെഡ് കോൺസ്റ്റബിൾ റത്തൻ ലാലിന് ഡൽഹി സർക്കാർ ഒരു കോടി രൂപ നഷ്ടപരിഹാരം ഉടൻ പ്രഖ്യാപിക്കണമെന്നും തിവാരി ആവശ്യപ്പെട്ടു.