ഡെറാഡൂൺ: കൊവിഡ് 19 ചികിത്സക്ക് കണ്ടെത്തിയിട്ടുള്ള മരുന്ന് വിപണിയിൽ എത്തിക്കുന്നതിനായി ഒരു നിയമ വശങ്ങളും ലംഘിക്കേണ്ടി വന്നിട്ടില്ലെന്ന് യോഗ ഗുരു ബാബാ രാംദേവ്. മരുന്നിനെ കുറിച്ച് ആശയക്കുഴപ്പം വേണ്ടെന്നും പതഞ്‌ജലി ട്വിറ്ററിലൂടെ പറഞ്ഞു. പരമ്പരാഗത അറിവും അനുഭവവും അടിസ്ഥാനമാക്കിയാണ് മരുന്ന് നിർമിച്ചിട്ടുള്ളതെന്നും ഇതിലൂടെയാണ് മരുന്നിന് ലൈസൻസ് ലഭിച്ചതെന്നും സർക്കാർ നിശ്ചയിച്ചിട്ടുള്ള എല്ലാ നിയമ വശങ്ങളും പാലിച്ചുകൊണ്ടാണ് മരുന്നിന്‍റെ നിർമാണവും വിൽപ്പനയുമെന്നും പതഞ്‌ജലി വക്താവ് എസ്.കെ തിജരാവാല പറഞ്ഞു. കൊവിഡ് രോഗികളിൽ നിയമപരമായി നടത്തിയ ക്ലിനിക്കൽ പരിശോധനകളുടെ ഫലങ്ങൾ പങ്കുവച്ച അദ്ദേഹം ഈ വിഷയത്തിൽ അനാവശ്യ വ്യാഖ്യാനങ്ങൾ ഒഴിവാക്കണമെന്ന് അഭ്യർഥിച്ചു.
കൊറോണില്‍-സ്വാസരി; എല്ലാ നിയമവശങ്ങളും പാലിച്ചുവെന്ന് പതഞ്‌ജലി - കൊവിഡ് മരുന്ന്
പരമ്പരാഗത അറിവും അനുഭവവും അടിസ്ഥാനമാക്കിയാണ് കൊവിഡ് ചികിത്സക്കുള്ള മരുന്ന് നിർമിച്ചതെന്നും ഇതിനായി നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്നും പതഞ്‌ജലി വ്യക്തമാക്കി
കൊറോണില്‍-സ്വാസരി; എല്ലാ നിയമവശങ്ങളും പാലിച്ചുവെന്ന് പതഞ്‌ജലി
കൊവിഡ് 19 ഭേദമാകാൻ ആയുര്‍വേദ മരുന്നുമായി കഴിഞ്ഞ ചൊവ്വാഴ്ചയാണ് പതഞ്‌ജലി രംഗത്ത് വന്നത്. കൊറോണില്‍-സ്വാസരി എന്നാണ് മരുന്നിന് നൽകിയിട്ടുള്ള പേര്. മൂന്ന് മുതല്‍ ഏഴ് ദിവസം കൊണ്ട് നൂറുശതമാനവും കൊവിഡ് ഭേദമാവുമെന്നാണ് യോഗാ ഗുരു ബാബാ രാംദേവ് അവകാശപ്പെടുന്നത്. പതഞ്‌ജലി റിസര്‍ച്ച് സെന്‍ററും എന്‍ഐഎംഎസും സംയുക്തമായാണ് മരുന്ന് നിര്‍മിക്കുന്നത്.