സാംബാൽ: ഉത്തർപ്രദേശിലെ സാംബാലിൽ രണ്ട് ദിവസത്തിനിടെ 15 കുരങ്ങുകൾ ചത്തത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. കുരങ്ങുകളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ബറേലിയിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐവിആർഐ) എത്തിച്ചിട്ടുണ്ട്. പ്രാഥമിക നിഗമനത്തിന്‍റെ അടിസ്ഥാനത്തിൽ കുരങ്ങുകൾക്ക് ന്യുമോണിയ ബാധിച്ചിരിക്കാമെന്ന് വെറ്റിനറി ഡോക്ടർ പറഞ്ഞു.
കുരങ്ങുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ആശങ്ക പരത്തുന്നു - Indian Veterinary Research Institute
പ്രാഥമിക നിഗമനത്തിന്‍റെ അടിസ്ഥാനത്തിൽ കുരങ്ങുകൾക്ക് ന്യുമോണിയ ബാധിച്ചിരിക്കാമെന്ന് വെറ്റിനറി ഡോക്ടർ പറഞ്ഞു.

ചത്ത കുരങ്ങുകൾക്ക് കരൾ, വൃക്ക അണുബാധയുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായതെന്ന് ഐവിആർഐ വൃത്തങ്ങൾ അറിയിച്ചു. കുടിക്കാൻ മലിന ജലം ഉപയോഗിക്കുന്നതാണ് ഇതിന് കാരണമെന്നും കൃഷിക്കായി ഉപയോഗിക്കുന്ന കീടനാശിനികൾ ഈ വെള്ളത്തിൽ കലന്നിരിക്കാമെന്നുമാണ് നിഗമനം. എന്തെങ്കിലും തരത്തിലുള്ള വിഷപദാർത്ഥങ്ങൾ മൃഗങ്ങൾ കഴിച്ചിരിക്കാമെന്ന് മൃഗ ഡോക്ടര്‍ പ്രകാശ് നീർ പറഞ്ഞു. ചത്ത കുരങ്ങുകളുടെ ശ്വാസകോശം വീർത്തിരുന്നതായും ഉയർന്ന താപനിലയിൽ പനി ഉണ്ടായിരുന്നതാും അദ്ദേഹം പറഞ്ഞു.
അതേ സമയം, കുരങ്ങുകൾക്ക് ഏതെങ്കിലും തരത്തിലുള്ള വൈറസ് ബാധ ഉണ്ടോ എന്ന് ആശങ്കയിലാണ് നാട്ടുകാര്‍. യുഎസിലെ ബ്രോക്സ് മൃഗശാലയിൽ കടുവ കെവിഡ് ബാധിച്ച ചത്ത വാര്‍ത്ത ഈ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു.