ന്യൂഡൽഹി: ചൈനയിൽ നിന്ന് പൊട്ടിപുറപ്പെട്ട കൊവിഡ് 19ന്‍റെ സാഹചര്യത്തെ പറ്റി ചർച്ച ചെയ്യാനായി ഇന്ത്യൻ ആർമി കമാൻഡർമാർ ആർമി കമാൻഡേഴ്‌സ് കോൺഫറൻസ് (എസിസി) ചേരും. ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തത്തേക്ക് ദേശീയ തലസ്ഥാനത്താണ് യോഗം ചേരുക. വർഷത്തിൽ രണ്ടുതവണയാണ് എസിസി ചേരുക. സാധരണയായി മാർച്ച്-ഏപ്രിൽ, ഒക്ടോബർ മാസങ്ങളിൽ ചേരുന്ന എസിസി യോഗം കൊവിഡ് പകർച്ച വ്യാധിയുടെ പശ്ചാത്തലത്തിൽ മാറ്റി വച്ചിരുന്നു. 2020ലെ എസിസി യോഗം രണ്ട് ഭാഗങ്ങളായിട്ടാണ് നടക്കുക. രണ്ടാമത്തെ കൂടിക്കാഴ്ച ജൂൺ അവസാനത്തോടെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. അഡ്‌മിനിസ്‌ട്രേറ്റീവ്, ലോജിസ്റ്റിക്‌സ്, മാനവ വിഭവശേഷി മാനേജ്‌മെന്‍റ് എന്നിവയിലായിരിക്കും യോഗത്തിന്‍റെ മുഖ്യ അജണ്ടയെന്ന് ഉദ്യോഗസ്ഥൻ ഇടിവി ഭാരതിനോട് പറഞ്ഞു.
ഇന്ത്യൻ ആർമി കമാൻഡർമാർ ബുധനാഴ്ച എസിസി യോഗം ചേരും - ഇന്ത്യൻ ആർമി കമാൻഡർ
ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തത്തേക്ക് ദേശീയ തലസ്ഥാനത്താണ് യോഗം ചേരുക. വർഷത്തിൽ രണ്ടുതവണയാണ് എസിസി ചേരുക. സാധരണയായി മാർച്ച്-ഏപ്രിൽ, ഒക്ടോബർ മാസങ്ങളിൽ ചേരുന്ന എസിസി യോഗം കൊവിഡ് പകർച്ച വ്യാധിയുടെ പശ്ചാത്തലത്തിൽ മാറ്റി വച്ചിരുന്നു

ചൈനയുമായുള്ള അതിർത്തി തര്‍ക്കവും ചര്‍ച്ചയാകുമെന്ന് അധികൃതർ അറിയിച്ചു. പ്രതിരോധ മന്ത്രാലയത്തിന്‍റെ സൗത്ത് ബ്ലോക്കിലായിരിക്കും ഇത്തവണത്തെ യോഗം നടക്കുക. സാധാരണയായി ദേശീയ തലസ്ഥാനത്തെ ഇന്ത്യൻ സൈന്യത്തിന്‍റെ ഷോപീസ് കെട്ടിടമായ മനേശാ സെന്‍ററിലാണ് യോഗം നടക്കുക. പ്രവർത്തനങ്ങൾ, ലോജിസ്റ്റിക്സ്, ഭരണം, മാനവ വിഭവശേഷി, ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്‍റെ ആസൂത്രണ, നിർവ്വഹണ പ്രക്രിയയിലെ ഒരു പ്രധാന ഘടകമാണ് എസിസി. കൃത്യമായ ജാഗ്രത ഉറപ്പുവരുത്താൻ, സൈനിക മേധാവികളും മുതിർന്ന ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു കൊളീജിയറ്റ് സംവിധാനത്തിലൂടെ തീരുമാനങ്ങൾ എടുക്കുന്നു. പ്രതിരോധമന്ത്രി ഉന്നത സൈനികരെ അഭിസംബോധന ചെയ്യും. കരസേനാ മേധാവിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പ്രതിരോധ പൊതുമേഖലാ സ്ഥാപന മേധാവികളും വിവിധ സൈനിക ആയുധ ശാഖകളുടെ ഡയറക്ടർ ജനറലുകളും പങ്കെടുക്കുന്നു.