ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷങ്ങൾക്കിടയിലും ലോകശക്തികളുമായി ഇന്ത്യ വിവിധ വിഷയങ്ങളില്‍ ചർച്ച നടത്തി. വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്‌ല തിങ്കളാഴ്ച ഫ്രഞ്ച് പ്രതിനിധികളുമായി വീഡിയോ കോൺഫറൻസ് നടത്തി. ചർച്ചയിൽ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ ഫ്രാൻസ് താൽപര്യം പ്രകടിപ്പിച്ചു.ഫ്രാൻസിലെ എംഎഫ്എ സെക്രട്ടറി ജനറലുമായും ചർച്ച നടന്നു.
ജർമ്മനിയും ഫ്രാൻസുമായി ചർച്ച നടത്തി ഇന്ത്യ - വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്‌ല
അതിർത്തിയിലെ സംഘർഷങ്ങൾക്കിടയിലും ലോകശക്തികളുമായി വിവിധ വിഷയങ്ങളില്‍ ഇന്ത്യ ചർച്ച നടത്തി

ചൈനയുമായുള്ള ഇന്ത്യയുടെ അതിർത്തി സംഘർഷത്തെക്കുറിച്ചും ചർച്ച ചെയ്തു. കൊവിഡ് പകർച്ച വ്യാധിക്കിടയിൽ ആളുകളെ സഹായിക്കുന്നതിനായി ഫ്രഞ്ച് നാവികസേന യഥാക്രമം സമുദ്ര സേതു, റീസൈലൻസ് പ്രവർത്തനങ്ങളിൽ ഇന്ത്യൻ നാവികസേനയുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു.ഫ്രാൻസിൽ നിന്നുള്ള റാഫേൽ യുദ്ധവിമാനങ്ങളും വരും മാസങ്ങളിൽ ഇന്ത്യയിലേക്ക് എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
മെച്ചപ്പെട്ട സാമ്പത്തിക സഹകരണത്തിലും ഇരു രാജ്യങ്ങളും താല്പര്യം പ്രകടിപ്പിച്ചു. മെച്ചപ്പെട്ട നിക്ഷേപം, വിതരണ ശൃംഖലകൾ, ഐസിടി, ടെക്നോളജി ഡൊമെയ്‌നുകൾ എന്നിവയിലും ഇരു രാജ്യങ്ങളുടെയും പങ്കാളിത്തം ഉണ്ടാകും.