അവന്തിപോരയില്‍ ആംബുലന്‍സിന് നേരെ വെടിയുതിര്‍ത്ത് തീവ്രവാദികള്‍ - jammu latest news
ക്രൂവിൽ നിന്ന് ക്വിക്ക് റെസ്‌പോൺസ് ടീമുമായി പോവുകയായിരുന്ന ആംബുലൻസിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് സൈനിക വിഭാഗം അറിയിച്ചു.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപോരയിലെ ലെത്‌പൊരയിലെ ലാഡ് മോറിലെ പള്ളിക്ക് സമീപം ആംബുലന്‍സിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. ക്രൂവിൽ നിന്ന് ക്വിക്ക് റെസ്‌പോൺസ് ടീമുമായി പോവുകയായിരുന്ന ആംബുലൻസിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് സൈനിക വിഭാഗം അറിയിച്ചു. ആറ് മണിയോടെയാണ് അപകടമുണ്ടായത്. ആക്രണത്തില്‍ ഒരു സൈനികന് പരിക്കേറ്റുവെന്ന് കരസേന അറിയിച്ചു. തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ ഒരു പ്രദേശവാസിക്കും പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് തീവ്രവാദികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. പരിക്കേറ്റ പ്രദേശവാസിയെ ചികിത്സക്ക് ശേഷം വീട്ടിലേക്ക് അയച്ചതായി കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു.