മുംബൈ: ഡോക്ടര്‍ ബി.ആർ അംബേദ്ക്കറുടെ വീടിന് നേരെ ആക്രമണം. മുംബൈയിലെ 'രാജ്‌ഗൃഹ'ത്തിന് നേരെയാണ് ആക്രമണം നടന്നത്. വീടിന് മുന്നിലെ ചെടിച്ചട്ടികൾ തകർത്തു. സിസിടിവി ക്യാമറകള്‍ നശിപ്പിക്കാനും ശ്രമിച്ചു.
ഡോക്ടര്‍ ബി.ആർ അംബേദ്ക്കറുടെ വീടിന് നേരെ ആക്രമണം - Mumbai
ആക്രമണത്തിന് പിന്നിൽ സാമൂഹ്യ വിരുദ്ധരെന്ന് പൊലീസ്
![ഡോക്ടര്‍ ബി.ആർ അംബേദ്ക്കറുടെ വീടിന് നേരെ ആക്രമണം ഡോക്ടര്‍ ബി.ആർ അംബേദ്ക്കര്‍ മുംബൈ രാജ്ഗ്രഹ സാമൂഹ്യ വിരുദ്ധര്‍ അനിൽ ദേശ്‌മുഖ് Ambedkar Mumbai Ambedkar's Mumbai residence attacked by unidentified persons](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7936942-thumbnail-3x2-1.jpg)
അംബേദ്ക്കറുടെ വീടിന് നേരെ ആക്രമണം
ആക്രമണത്തിന് പിന്നിൽ സാമൂഹ്യ വിരുദ്ധരെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ അപലപിച്ച മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.