ഉത്തര്‍പ്രദേശില്‍ അംബേദ്‌കര്‍ പ്രതിമ നശിപ്പിച്ചു - ബിആര്‍ അംബേദ്‌കര്‍
ബദോഹി ജില്ലയിലെ ലക്ഷ്‌മണ ഗ്രാമത്തില്‍ സ്ഥാപിച്ചിരുന്ന അംബേദ്‌കര്‍ പ്രതിമയെയാണ് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
ലക്‌നൗ:ഉത്തര്‍പ്രദേശില്‍ അംബേദ്‌കര്‍ പ്രതിമയെ നശിപ്പിച്ച നിലയില്‍ കണ്ടെത്തി. ബദോഹി ജില്ലയിലെ ലക്ഷ്‌മണ ഗ്രാമത്തില്‍ സ്ഥാപിച്ചിരുന്ന അംബേദ്‌കര്‍ പ്രതിമയാണ് നശിപ്പിച്ചത്. 6 അടി വലിപ്പമുള്ള പ്രതിമയാണ് കേടുപാട് വരുത്തിയത്. സംഭവത്തിന് ശേഷം പ്രദേശത്ത് ആളുകള്‍ ഒത്തു കൂടിയത് പൊലീസിനെ പ്രതിസന്ധിയിലാക്കി. പുതിയ പ്രതിമ സ്ഥാപിക്കുകയും സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാല്‍ ആരാണിത് ചെയ്‌തതെന്ന് വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ചതായി അഡീഷണല്‍ എസ് പി രവീന്ദ്ര വര്‍മ അറിയിച്ചു.