കേരളം

kerala

ETV Bharat / bharat

ഹാഫിസ് സയിദ് അറസ്റ്റിലായെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ - അറസ്റ്റ്

ജമാ- അത്-ഉദ്-ദവ തലവനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടെന്ന് റിപ്പോർട്ട്

ഹാഫിസ് സയീദ് അറസ്റ്റിലെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ

By

Published : Jul 17, 2019, 1:11 PM IST

Updated : Jul 17, 2019, 1:47 PM IST

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ ആസൂത്രകന്‍ ഹാഫിസ് സയിദ് അറസ്റ്റിലായെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ. ജമാ- അത്-ഉദ്-ദവ തലവനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടെന്നും റിപ്പോർട്ട്. ലാഹോറിൽ നിന്നും ഗുജറൻവാലയിലേക്ക് പോകും വഴിയാണ് അറസ്റ്റിലായത്. പാകിസ്ഥാന്‍റെ കൗണ്ടർ ടെററിസം വകുപ്പ്(സിടിഡി) ആണ് ഹാഫിസ് സയിദിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മുമ്പുള്ള കേസുകളിൽ ഹാഫിസ് സയിദ് വിചാരണ നേരിടുമെന്ന് പാക് മാധ്യമങ്ങൾ പറയുന്നു.

മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയിദിനെതിരെ ശക്തമായ നടപടി വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. പല തെളിവുകളും ഇന്ത്യ ഹാജരാക്കിയിരുന്നു. എന്നാൽ ഇതുവരെ ഒരു നടപടിയും പാകിസ്ഥാൻ സ്വീകരിച്ചിരുന്നില്ല. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം നടത്താനിരിക്കെയാണ് പാകിസ്ഥാന്‍റെ ഇത്തരം നടപടി. കുൽഭൂഷൺ ജാദവിന്‍റെ മോചനത്തിനായി അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇന്ന് വരാനിരിക്കെയാണ് ഹാഫിസ് സയിദ് അറസ്റ്റിലാകുന്നത്.

Last Updated : Jul 17, 2019, 1:47 PM IST

ABOUT THE AUTHOR

...view details