അമർനാഥിൽ കനത്ത മഴ; യാത്രക്കാർക്ക് നിയന്ത്രണം - 24 മണിക്കൂർ നിയന്ത്രണം
ജമ്മു മേഖലയിലെ വെടിവയ്പ്പ്, മണ്ണിടിച്ചിൽ എന്നിവയും ക്ഷേത്രാധികൃതര്‍ യാത്രാ നിരോധത്തിന് കാരണമായി പറയുന്നു
ശ്രീനഗർ:കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പിന്‍റെയടിസ്ഥാനത്തില്‍ അമർനാഥിൽ 24 മണിക്കൂർ നേരത്തേക്ക് തീർഥാടകർക്ക് നിയന്ത്രണമേർപ്പെടുത്തി. ഞായറാഴ്ച വരെ യാത്ര നിർത്തിവച്ചിരിക്കുന്നെന്ന് അമര്‍നാഥ് ക്ഷേത്രയധികൃതർ അറിയിച്ചു. ജമ്മു മേഖലയിലെ വെടിവയ്പ്പ്, മണ്ണിടിച്ചിൽ എന്നിവയും ക്ഷേത്രാധികൃതര്‍ യാത്രാ നിരോധത്തിന് കാരണമായി പറയുന്നു. ജമ്മു കശ്മീരിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. ജമ്മു, ശ്രീനഗർ ദേശീയപാതയിൽ മണ്ണിടിച്ചിലും വെടിവയ്പ്പും ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്. കനത്ത മഴയിൽ ബാൾട്ടലിൽ നിന്നുമുള്ള ട്രക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടിരുന്നു.