ശ്രീനഗര്‍: അമര്‍നാഥ് തീര്‍ഥാടനത്തിന് ഇന്ന് തുടക്കം. തീര്‍ഥാടനത്തിനായുള്ള ആദ്യ സംഘം ജമ്മുവിലെ ബാല്‍ടല്‍ ബേസ് ക്യാമ്പില്‍ നിന്ന് യാത്ര തിരിക്കും. നാപ്പത്തിയഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന അമര്‍നാഥ് യാത്രക്ക് മുന്നോടിയായി തീര്‍ഥാടകര്‍ക്കായി കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സൈന്യത്തെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഇന്ന് ആരംഭിക്കുന്ന യാത്ര ആഗസ്റ്റ് പതിനഞ്ചിന് അവസാനിക്കും.
കനത്ത സുരക്ഷാവലയത്തില്‍ അമര്‍നാഥ് തീര്‍ഥാടനത്തിന് ഇന്ന് തുടക്കം
നാപ്പത്തിയഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന അമര്‍നാഥ് യാത്രക്ക് മുന്നോടിയായി തീര്‍ഥാടകര്‍ക്കായി കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അമര്‍നാഥ് തീര്‍ഥാടനത്തിന് ഇന്ന് തുടക്കം
പതിനായിരം തീര്‍ഥാടകര്‍ക്കാണ് ബേസ് ക്യാമ്പില്‍ താമസിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. വൈദ്യുതി, വെള്ളം, ഭക്ഷണം, തുടങ്ങി സജ്ജീകരണങ്ങളും യാത്രക്കാര്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹൈന്ദവ തീര്‍ഥാടന കേന്ദ്രമാണ് ജമ്മു കാശ്മീരിലെ അനന്തനാഗ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അമര്‍നാഥ്.