ചണ്ഡീഗഢ്: പാകിസ്ഥാനില്‍ നിന്നും പലായനം ചെയ്‌ത പാക് സിഖ് നേതാവ് രാധേഷ് സിങ് ടോണിയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഏതാനും മാസങ്ങളായി പാകിസ്ഥാനില്‍ സിഖ് മതവിഭാഗക്കാര്‍ പീഡനത്തിനിരയാവുകയാണ്. ഇതിനെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും രാധേഷ് സിങ് ഉൾപ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അമരീന്ദര്‍ സിങ് ട്വിറ്ററില്‍ കുറിച്ചു.
പാക് സിഖ് നേതാവിന്‍റെ സുരക്ഷ ഉറപ്പാക്കാന്‍ ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി
കഴിഞ്ഞ ഏതാനും മാസങ്ങളായി പാകിസ്ഥാനില്‍ സിഖ് മതവിഭാഗക്കാര്‍ പീഡനത്തിനിരയാവുകയാണെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്
പാക് സിഖ് നേതാവിന്‍റെ സുരക്ഷ ഉറപ്പാക്കാന്‍ ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി
2018ൽ പാകിസ്ഥാനിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച രാധേഷ് സിങ്, മതമൗലികവാദികളുടെ ഭീഷണിയെ തുടർന്ന് ഭാര്യക്കും മൂന്ന് ആൺമക്കൾക്കൊപ്പം രാജ്യം വിട്ടതായാണ് റിപ്പോർട്ട്. മതമൗലികവാദികളുടെ ഭീഷണിയെ തുടർന്ന് രാധേഷ് സിങ് സ്വന്തം നാടായ പെഷവാറില്‍ നിന്നും 2018 നവംബറില്‍ ലാഹോറിലേക്ക് പലായനം ചെയ്‌തിരുന്നു.