ആന്ധ്രയിലെ തലസ്ഥാന വിഭജനം; പ്രതിഷേധ സമരം ഇരുന്നൂറാം ദിവസം - ആന്ധ്രയിലെ തലസ്ഥാന വിഭജനം
അമരാവതിയിലെ 29 ഗ്രാമങ്ങളിലെ ജനങ്ങളാണ് പ്രതിഷേധ സമരം നടത്തുന്നത്. തലസ്ഥാനം മൂന്നായി വിഭജിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും അമരാവതി തലസ്ഥാനമായി തുടരണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
![ആന്ധ്രയിലെ തലസ്ഥാന വിഭജനം; പ്രതിഷേധ സമരം ഇരുന്നൂറാം ദിവസം Amaravati protests Amaravati Andhra Pradesh Government Save Amaravati One State One Capital sole capital COVID-19 pandemic Andhra Pradesh capital ആന്ധ്രയിലെ തലസ്ഥാന വിഭജനം പ്രതിഷേധ സമരം 200 ദിവസം തികഞ്ഞു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7893717-200-7893717-1593871251230.jpg)
അമരാവതി: ആന്ധ്രയുടെ തലസ്ഥാനം മൂന്നായി വിഭജിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട പ്രതിഷേധം ഇരുന്നൂറാം ദിവസം തികഞ്ഞു. അമരാവതിയിലെ 29 ഗ്രാമങ്ങളിലെ ജനങ്ങളാണ് പ്രതിഷേധ സമരം നടത്തുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ വീടുകളിലിരുന്നാണവര്‍ സമരം നടത്തുന്നത്. അമരാവതി തലസ്ഥാനമായി തുടരണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. അമരാവതിയെ സംരക്ഷിക്കുക, ഒരു സംസ്ഥാനം ഒരു തലസ്ഥാനം എന്നെഴുതിയ മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധം. തലസ്ഥാനത്തിന് വേണ്ടി തങ്ങളുടെ 34000 ഏക്കര്‍ ഭൂമിയാണ് വിട്ടു നല്‍കിയതെന്നും ഗ്രാമീണര്‍ പറഞ്ഞു. തലസ്ഥാനം വികേന്ദ്രീകരണം നടക്കുകയാണെങ്കില്‍ അടുത്തല തലമുറ അപകടത്തിലാവുമെന്ന് ഇവര്‍ ഭയപ്പെടുന്നു.