കേരളം

kerala

ETV Bharat / bharat

ബാങ്കിങ് റെഗുലേഷൻ ഭേദഗതിക്കെതിരെ എ.എം ആരിഫ് എംപി - ബാങ്കിങ് റെഗുലേഷൻ ഭേദഗതി

സഹകരണ മേഖലയെ ബ്ലേഡ് മാഫിയകൾക്ക് എറിഞ്ഞു കൊടുക്കുന്ന നടപടിയാണ് ബാങ്കിങ് റെഗുലേഷൻ ഭേദഗതിയെന്ന് എ.എം. ആരിഫ് ലോക്‌ സഭയില്‍ പറഞ്ഞു

AM Arif MP news  AM Arif MP in lok sabha  banking regulation amendment  ബാങ്കിങ് റെഗുലേഷൻ ഭേദഗതി  എ.എം ആരിഫ് എംപി
ബാങ്കിങ് റെഗുലേഷൻ ഭേദഗതിക്കെതിരെ എ.എം ആരിഫ് എംപി

By

Published : Sep 17, 2020, 1:39 AM IST

ന്യൂഡൽഹി: ബാങ്കിങ് റെഗുലേഷൻ ഭേദഗതി നിയമം സഹകരണ മേഖലയെ ഷൈലോക്കുമാർക്കും ബ്ലേഡ് മാഫിയകൾക്കും എറിഞ്ഞു കൊടുക്കുന്ന നടപടിയാണെന്ന് എ.എം ആരിഫ് എംപി ലോക്‌സഭയിൽ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ തകർച്ച നേരിട്ട ബാങ്കുകൾ പോലെയല്ല കേരളത്തിലെ സഹകരണ ബാങ്കുകൾ പ്രവർത്തിക്കുന്നത് എന്നും പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഈ ബാങ്കുകൾ വഹിക്കുന്ന പങ്ക് വലുതാണ് എന്നും എം.പി ചൂണ്ടിക്കാട്ടി.

ബാങ്കിങ് റെഗുലേഷൻ ഭേദഗതിക്കെതിരെ എ.എം ആരിഫ് എംപി

ഈ ബാങ്കുകളിലൊന്നിലും ഡെപോസിറ്റുകൾ ആർക്കും നഷ്ടപ്പെടുന്നില്ല എന്നുമാത്രമല്ല എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ നൽകുന്നുമുണ്ട്. അതു പോലെ ഇൻഷുറൻസ് പരിരക്ഷ മറ്റ് ഇടങ്ങളിലേക്ക് കൊണ്ട് വരുന്നതിനാണ് സർക്കാർ ശ്രമിക്കേണ്ടത്. റിസർവ് ബാങ്ക് പരിധിയിലേക്ക് സഹകരണ ബാങ്കുകളെ കൊണ്ട് വരുന്നതോടു കൂടി സാധാരണക്കാർക്ക് ലഭിച്ചിരുന്ന എല്ലാ സൗകര്യങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയാണ് സംജാതമാകുക. സഹകരണ മേഖലയുടെ മരണമണിയാണ് ഈ നിയമ ഭേദഗതിയോടു കൂടി വരാൻ പോകുന്നത്. അതുകൊണ്ട് ഈ ബില്ല് പിൻവലിച്ച് സെലക്‌ട് കമ്മിറ്റിക്ക് വിടാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് ചർച്ചയിൽ പങ്കെടുത്ത് എ.എം ആരിഫ് എംപി ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details