ജയ്‌പൂര്‍: മുസ്ലിം പൊലീസ് ഉദ്യോഗസ്ഥരോട് താടി വടിക്കാനുള്ള ഉത്തരവ് പിന്‍വലിച്ച് രാജസ്ഥാന്‍ പൊലീസ്. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ ഒന്‍പത് മുസ്ലിം പൊലീസ് അംഗങ്ങളോട് താടി വടിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. താടി വളര്‍ത്താന്‍ പൊലീസുകാരെ അനുവദിക്കുന്ന വ്യവസ്ഥ പ്രകാരം 32 മുസ്ലിം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് താടി വളര്‍ത്താന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.
മുസ്ലിം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇനി താടി വളര്‍ത്താം - മുസ്ലിം പൊലീസ് ഉദ്യോഗസ്ഥരോട് താടി വടിക്കാനുള്ള ഉത്തരവ് പിന്‍വലിച്ച് രാജസ്ഥാന്‍ പൊലീസ്
പൊലീസുകാര്‍ പക്ഷപാതമില്ലാതെ പ്രവര്‍ത്തിച്ചാല്‍ മാത്രം പോര കാഴ്ചയിലും അങ്ങനെയായിരിക്കണമെന്ന് എസ്‌പി.
എന്നാല്‍ വ്യാഴാഴ്ച ഒമ്പത് പേര്‍ക്ക് മാത്രം അനുമതി നിഷേധിക്കുകയായിരുന്നു. ഇത് പൊലീസ് സേനക്കുള്ളില്‍ പൊട്ടിത്തെറികള്‍ക്കിടയാക്കി. ഇതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ അനുമതി നല്‍കിക്കൊണ്ട് എസ്‌പി ഉത്തരവിടുകയായിരുന്നു. പൊലീസുകാര്‍ പക്ഷപാതമില്ലാതെ പ്രവര്‍ത്തിച്ചാല്‍ മാത്രം പോര കാഴ്ചയിലും അങ്ങനെയായിരിക്കണമെന്ന് എസ്‌പി ദേശ്‌മുഖ് മാധ്യമങ്ങളോട് പറഞ്ഞു. ബാക്കിയുള്ള പൊലീസുകാര്‍ക്ക് അനുമതി റദ്ദാക്കിയിട്ടില്ലെന്നും തീരുമാനം പുന:പരിശോധിക്കാമെന്നും അസംതൃപ്തരായവര്‍ക്ക് വകുപ്പിനെ സമീപിക്കാമെന്നും എസ്‌പി കൂട്ടിച്ചേര്‍ത്തു.