കേരളം

kerala

ETV Bharat / bharat

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി അൽഫോൺസ് കണ്ണന്താനം - 'extremists' and 'radicals' in Kerala

കേരളം ഐ‌എസിന്‍റെ പരീക്ഷണശാലയായി മാറിയിരിക്കുന്നുവെന്നും സിറിയയിലേക്ക് പോയ നിരവധി ആളുകൾ കേരളത്തിൽ നിന്നുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു

കേന്ദ്രമന്ത്രി കെ. ജെ. അൽഫോൺസ്  പിണറായി വിജയൻ  പിണറായി വിജയൻ തീവ്രവാദികളെ പിന്തുണയ്ക്കുന്നു  Alphons slams Pinarayi Vijayan  മുഖ്യമന്ത്രി പിണറായി വിജയൻ  field day for 'extremists' and 'radicals' in Kerala  'extremists' and 'radicals' in Kerala
കെ. ജെ. അൽഫോൺസ്

By

Published : Dec 21, 2020, 1:47 PM IST

ന്യൂഡൽഹി: സംസ്ഥാനത്ത് തീവ്രവാദികൾക്ക് പിന്തുണ നൽകുകയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നതെന്ന് ബിജെപി എംപി അൽഫോൺസ് കണ്ണന്താനം. കേരളത്തിൽ ഭരണകക്ഷിയായ എൽഡിഎഫിനോ പ്രതിപക്ഷ പാർട്ടിയായ യുഡിഎഫിനോ വർഗീയ ശക്തികൾക്കെതിരെ സംസാരിക്കാനുള്ള ധൈര്യമില്ല. കേരളം ഐ‌എസിന്‍റെ പരീക്ഷണശാലയായി മാറിയിരിക്കുന്നുവെന്നും സിറിയയിലേക്ക് പോയ നിരവധി ആളുകൾ കേരളത്തിൽ നിന്നുള്ളവരാണെന്നും മുൻ കേന്ദ്രമന്ത്രി ആരോപിച്ചു.

പിണറായി വിജയൻ ഇമാമുമാര്‍ക്ക് പെൻഷൻ നൽകുന്നത് വിവേചനപരമാണെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞും. കേരളത്തിൽ ആയിരക്കണക്കിന് പള്ളികളുണ്ട്. ഇമാമുമാര്‍ക്ക് മാത്രം പെൻഷനുകൾ നൽകാൻ തുടങ്ങിയാൽ ക്ഷേത്രത്തിലെയും ക്രിസ്ത്യൻ പള്ളികളിലെയും മറ്റ് പുരോഹിതരുടെ കാര്യമെന്താണ്. ട്രഷറിയിൽ നിന്ന് മത പുരോഹിതന്മാർക്ക് പണം നൽകുന്നതിനെ എതിർക്കുന്നുവെന്നും പുരോഹിതന്മാർക്ക് സർക്കാർ അല്ല പണം നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിനെയും വിമർശിച്ച അദ്ദേഹം കോൺഗ്രസ് വോട്ട് ലഭിക്കാൻ എന്തും ചെയ്യാൻ തയ്യാറാണെന്നു ആരോപിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുസ്‌ലിം വർഗീയ വാദികളുമായി സഖ്യം ചേരുമെന്ന് ഒരു യുഡിഎഫ് സ്ഥാനാർഥി പറഞ്ഞതായും അൽഫോൺസ് കണ്ണന്താനം ആരോപിച്ചു.

ABOUT THE AUTHOR

...view details