പട്‌ന: ബിജെപിയെ പരാജയപ്പെടുത്തി ജനാധിപത്യത്തെ രക്ഷിക്കാനുള്ള പ്രചാരണത്തിൽ സഖ്യകക്ഷികൾക്ക് വേണമെങ്കിൽ പങ്ക് ചേരാമെന്ന് ബിഹാർ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് ജഗദാനന്ദ് സിങ്.
ബിജെപിയെ പരാജയപ്പെടുത്താൻ സഖ്യകക്ഷികൾക്ക് ഒപ്പം നില്‍ക്കാമെന്ന് ആർജെഡി - ആർജെഡി
ബിഹാറിലെ മഹാസഖ്യത്തിൽ വിള്ളലുണ്ടായതായി റിപ്പോർട്ടുകൾ വന്നതിനിടയിലാണ് സിങിന്‍റെ പരാമർശം
ജഗദാനന്ദ് സിങ്
ബിജെപിയെ പ്രതിരോധിക്കുക ഭരണഘടന സംരക്ഷിക്കുക പാവപ്പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങൾ ആർജെഡിക്ക് ഉണ്ടെന്നും അതിനായി ഞങ്ങൾ ആരെയും കാത്തിരിക്കില്ലെന്നും സിംഗ് പറഞ്ഞു. ബിഹാറിലെ മഹാസഖ്യത്തിൽ വിള്ളലുണ്ടായതായി റിപ്പോർട്ടുകൾ വന്നതിനിടയിലാണ് സിങിന്‍റെ പരാമർശം. കേന്ദ്ര സർക്കാർ നുണ പ്രചരിപ്പിച്ച് രാജ്യത്തെ ജനങ്ങളുടെ ഐക്യം തകർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു